Connect with us

Hi, what are you looking for?

Exclusive

ആരോപണ വിധേയരായ നടന്മാരുടെ കൂടെ അഭിനയിക്കുന്നവരാണ് വൈരമുത്തുവിനെതിരെ കോമരം തുള്ളുന്നത്:ഹരീഷ് പേരടി

ഒഎൻവി കുറുപ്പ് കൾച്ചറൽ അവാർഡിന് പരിഗണിക്കപ്പെട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നിലനിൽക്കുന്ന ലൈംഗീക ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഒരു അവാർഡ് വൈരമുത്തുവിന് നൽകരുതെന്ന അഭിപ്രായവുമായി കലാ സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരി കെ ആർ മീര, സിനിമാ അഭിനേത്രി റിമ കല്ലിങ്കൽ , പാർവതി തിരുവോത്ത് തുടങ്ങി ഒട്ടേറെ പേരുടെ പ്രതിഷേധം ഏറെ വിവാദമുയർത്തിയിരുന്നു.

എന്നാൽ ആരോപണ വിധേയനായി എന്നത് കൊണ്ട് മാത്രം വൈരമുത്തുവിനെ ഈ പരിഗണനയിൽ നിന്നും ഒഴിവാക്കാനാവില്ലന്നും ഇത് സ്വഭാവഗുണത്തിനുള്ള അവാർഡ് അല്ല മറിച്ച് നല്ല സാഹിത്യസൃഷ്ടിക്കുള്ള അംഗീകാരമാണെന്നുമായിരുന്നു അവാർഡ് കമ്മിറ്റി ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ മറുപടി.

ലൈംഗീകാരോപണ വിധേയനായ വൈരമുത്തു ഒഎൻവി യെപ്പോലെ മഹാനായ ഒരു വ്യക്തിയുടെ പേരിലുള്ള അവാർഡിന് അർഹനല്ല എന്ന് വാദിക്കുന്ന ഉണ്ണിയാർച്ചമാർക്കുള്ള കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇപ്പോഴിതാ വൈരമുത്തുവിന് അവാർഡ് നൽകുന്നതിനെ അനുകൂലിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. സമൂഹത്തിലെ ഓരോ സംഭവങ്ങളിലും വ്യക്തമായ അഭിപ്രായം കുറിക്കാനും അതിൽ ഉറച്ചു നിൽക്കാനും എന്നും തന്റേടം കാണിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ ഹരീഷിൻെറ വാക്കുകളെ ജനങ്ങൾ കൃത്യമായി കേൾക്കാൻ സമയം കണ്ടെത്തുന്നുമുണ്ട്.

ഒഎന്‍വി പുരസ്കാരം തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് തന്നെ നല്‍കണമെന്ന തന്റെ നിലപാട് വ്യക്തമാക്കികൊണ്ടാണ് നടന്‍ ഹരീഷ് പേരടി രംഗത്തെത്തുന്നത് . 17 സ്ത്രീകളില്‍ നിന്നും ലൈംഗിക ചൂഷണാരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കുന്നതിനെതിരെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളായ റിമ കല്ലിംഗല്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു.
വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ച ഗായിക ചിന്മയിയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പുരസ്കാരം നല്‍കി കുറ്റാരോപിതനെ ആദരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് വൈരമുത്തുവിന് പുരസ്കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അറിയിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നടന്‍ രംഗത്തുവന്നത്. കുറേ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ കോമരം തുള്ളുന്നതെന്നും ഇത്തരക്കാരുടെ സര്‍ട്ടിഫിക്കറ്റ് സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും നടന്‍ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം ചുവടെ:

“കാതല്‍ റോജാവേ എങ്കേ നിയെങ്കേ” എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്ബോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്…അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്‍ഡ്യയില്‍ നിയമങ്ങളുണ്ട്…നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക…നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും…

പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിനു മുകളിലേക്കും അയാള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും…കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്…ഇതുപോലെ കുറേ പെണ്‍കുട്ടികള്‍ ആരോപണ മുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്…

ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാല്‍ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും…ഒന്‍വി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം…ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം..

എന്തായാലും ഹരീഷ് പേരടി കൂടി രംഗത്തുവന്നതോടെ ഈ ചർച്ചകൾക്ക് ഇനി കൂടുതൽ മൂർച്ചയേറുമെന്നതിൽ തർക്കമില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...