Connect with us

Hi, what are you looking for?

Exclusive

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം കൊണ്ടുപോയത് മാലിന്യ വണ്ടിയില്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് തുടരുന്നു. ബിഹാറിലെ നളന്ദയില്‍ സംഭവിച്ചതിങ്ങനെ. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് മാലിന്യ വണ്ടിയില്‍. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മനോജ് കുമാര്‍ എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച സംസ്‌കരിക്കുന്നതിന് കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും ലഭിച്ചില്ലെന്നാണ് പറയുന്നത്.

കൊവിഡ് മരണമായതുകൊണ്ടുതന്നെ വേറൊരു വാഹനവും ഇവര്‍ ഏര്‍പ്പെടുത്തിയുമില്ല. ഒടുവിലാണ് മാലിന്യ വണ്ടിയിലാണ് മൃതദേഹം കൊണ്ടുപോയത്. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മൃതദേഹം ഏറ്റെടുക്കാന്‍ മനോജിന്റെ ബന്ധുക്കള്‍ ആരും വരാത്തതിനാലാണ് മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ കയറ്റിയതെന്നാണ് സ്ഥലത്തെ കൗണ്‍സിലര്‍ അറിയിച്ചത്.

സാധാരണ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഇങ്ങനെ മാലിന്യം കയറ്റുന്ന വാഹനത്തിലാണ് സംസ്‌കരിക്കാന്‍ കൊണ്ടുപോകാറുള്ളതെന്നാണ് പറയുന്നത്. എന്നാല്‍ ആശുപത്രിക്ക് സ്വന്തമായി 200ലധികം വാഹനങ്ങളുണ്ടായിട്ടും മാലിന്യവണ്ടിയില്‍ ശവശരീരം കയറ്റിയത് എന്തിനെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ സുനില്‍ കുമാര്‍ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...