മോദി ഭക്തന്മാരെല്ലാം പിന്‍വലിയുന്ന അവസ്ഥയിലേക്ക് പോകുന്ന കാഴ്ച. മോദി ഭക്ത കുടുംബം മോദിയുടെ ചിത്രം വലിച്ചു കീറി. മോദി ഭക്തനായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ആഗ്ര സ്വദേശിയായ അമിത് ജെസ്വാളിന്റെ ജീവനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രധാനമന്ത്രിയുടെ സഹായം കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഒരു സഹായവും ലഭ്യമായില്ല. കടുത്ത മോദി ഭക്തനായിരുന്നു അമിതെന്ന് സഹോദരി സോനു പറയുന്നു.
അമിതിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പോലും കുടുംബത്തിന് സാധിച്ചിരുന്നില്ല. കിടക്കകള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. യോഗി ആദിത്യനാഥിന്റെയും മോദിയുടെ സഹായം ഇവര്‍ തേടിയിരുന്നു. പത്ത് ദിവസം ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ അമ്മയും കൊവിഡിനെ തുടര്‍ന്ന് മരിച്ചു. വാട്സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രം പോലും മോദിയുടേതായിരുന്നുവെന്നാണ് പറയുന്നത്.
ട്വിറ്റര്‍ ബയോയില്‍ മോദി തന്നെ പിന്തുടരുന്നുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ സഹായമുണ്ടാകുമെന്നായിരുന്നു കുടുംബം കരുതിയത്. ആരെങ്കിലും മോദിയെ വിമര്‍ശിച്ചാല്‍ അവരെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുക വരെ അമിത് ചെയ്യാറുണ്ട്. അമിത്തിന്റെ കാറിന് പിന്നില്‍ പതിച്ചിരുന്ന മോദിയുടെ പോസ്റ്റര്‍ സഹോദരിയും കുടുംബവും ചേര്‍ന്ന് വലിച്ചുകീറിയിരിക്കുകയാണ്.
മോദിയുടെ വിവേചനത്തിന് തങ്ങള്‍ ഒരിക്കലും മാപ്പുനല്‍കില്ലെന്ന് അമിത്തിന്റെ കുടുംബം പറയുന്നു.ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അമിത്. ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം കാണാനും പ്രാര്‍ത്ഥിക്കാനുമായി അമിത് പോയിരുന്നു.
കൊവിഡ് ചികിത്സയ്ക്കിടെ മഥുരയിലെ ആശുപത്രികള്‍ ഇവരില്‍ നിന്ന് വലിയ തുകയാണ് ഈടാക്കിയിരിക്കുന്നത്. പത്ത് ദിവസം ആശുപത്രിയില്‍ ചെലവഴിച്ചതിന് 4.75 ലക്ഷം രൂപയാണ് ബില്‍ വന്നത്. അമ്മയെ 20 ദിവസം ചികിത്സിച്ചപ്പോള്‍ 11 ലക്ഷം രൂപയുടെ ബില്ലാണ് കിട്ടിയത്. ആശുപത്രിയുടെ കൊള്ളയില്‍ രണ്ട് ജീവനുകളാണ് ഇല്ലാതായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇങ്ങനെ ആളുകളെ കുരുതികൊടുത്തിട്ട് മോദി സര്‍ക്കാര്‍ എത്രനാള്‍ പോകുമെന്നാണ് ഇവരുടെ ചോദ്യം.