Connect with us

Hi, what are you looking for?

Exclusive

നദിയില്‍ കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍, കൊവിഡ് രോഗികളുടേതെന്ന് സംശയം, ആശങ്ക

യമുന നദിയില്‍ മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം. ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ കരയ്ക്കടിയുന്നത്. ഇതൊടെ ജനങ്ങള്‍ ആശങ്കയിലാണ്. തൊട്ടടുത്ത ഗ്രാമവാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യമുനയില്‍ ഒഴുക്കുകയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുന്ന അവസ്ഥയാണുള്ളത്. അത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടം തന്നെ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ് പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയില്ലെന്നാണ് വിവരം. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എന്തുചെയ്തുവെന്നതിനെ കുറിച്ചും ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല.

നദീത്തീരത്ത് മൃതദേഹങ്ങള്‍ അടിയുക എന്നു പറയുമ്പോള്‍ ഇത്രയും ഭയാനകമായ അവസ്ഥയിലേക്കാണോ രാജ്യം പോകുന്നത്. ഇത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...