Connect with us

Hi, what are you looking for?

Exclusive

മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിച്ചത് കേരളത്തിലാണോ? സത്യാവസ്ഥയെന്ത്?

കൊവിഡ് എന്ന മഹാമാരിയുടെ ഭയാനകമായ കാഴ്ചകള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു. അതിലൊന്നാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിച്ച സംഭവം. എന്നാല്‍, ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ഇത്തരം അവസ്ഥയുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വീഡിയോ സഹിതമാണ് പ്രചരണമുണ്ടായത്.

പലരും വീഡിയോ കണ്ട് പരിഭ്രാന്തരായി. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് പറയാനുള്ളത്. ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാക്കാത്തവരുടെ കണ്ണു തുറക്കാന്‍ സഹായിക്കുന്ന വിഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.

ഭാരതപ്പുഴയുടെ തീരത്ത് ഷൊര്‍ണൂരില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിതീരം ശ്മശാനത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ
സംസ്കരിക്കുകയാണെന്നുള്ള വീഡിയോയാണ് പ്രചരിച്ചത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് ട്രസ്റ്റ് അധികൃതര്‍ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ട് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങിനെത്തിയ യുവാവാണ് തെറ്റായ സന്ദേശത്തോടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

ഇത്തരം വാര്‍ത്തകള്‍ നല്‍കി ആളുകളെ ഭയപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ഇന്ന് സംസ്ഥാനത്ത് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...