Connect with us

Hi, what are you looking for?

Exclusive

കടന്നപ്പള്ളി രാമചന്ദ്രൻ വിജയിച്ചത് ബിജെപിയുടെ 3000 വോട്ടുകൾ കൊണ്ട്

ബിജെപി – സിപിഎം വോട്ട് അട്ടിമറിയുടെ യഥാർഥ വസ്തുതകൾ തേടി ക്രൈം നടത്തിയ അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞ ഞെട്ടിക്കുന്ന കണക്കുകളുടെ രണ്ടാം ഭാഗം പുറത്തു വിടുകയാണ്. കണ്ണൂരിലെ സിപിഎം – ബിജെപി ഒത്തുകളിയുടെ ഫലമായി മാറി മറിഞ്ഞ വോട്ട് നിലയുടെ കണക്കുകളാണ് ക്രൈം പുറത്തു വിടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 54,347 വോട്ടുകൾ നേടിയ കടന്നപ്പള്ളി രാമചന്ദ്രൻ ഇക്കുറി സ്വന്തമാക്കിയത് 60,313 വോട്ടുകളാണ് . അതായത് 5,966 അധികം നേടി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 53,151 വോട്ടുകൾ നേടിയ സതീശൻ പാച്ചേനി ഇക്കുറിയും പരാജയപ്പെട്ടത് വെറും രണ്ടായിരത്തിനടുത്ത് വോട്ടുകളുടെ കുറവിൽ 58,568 നേടിയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,215 നേടിയ ബിജെപി യുടെ കെ ജി ബാബു ഇത്തവണ വെറും 11,587 വോട്ടുകൾ മാത്രമാണ് നേടിയത്.

https://www.youtube.com/watch?v=mUlGG4Ig5s8

2016 ൽ ആകെ പോൾ ചെയ്ത 128219 വോട്ടിനേക്കാൾ 6555 വോട്ടുകളാണ് ഇത്തവണ കണ്ണൂരിൽ അധികം പോൾ ചെയ്തത്. അതായത് 134774 വോട്ടുകളാണ് കണ്ണൂരിൽ വർദ്ധനവ് ഉണ്ടായത്. എന്നാൽ അതിനനുസൃതമായ മുന്നേറ്റം ബിജെപി ക്ക് ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണത്തേതിനേക്കാൾ 1,628 വോട്ടുകളാണ് ബിജെപി സ്ഥാനാർഥിക്ക് കുറഞ്ഞത്. കണക്കുകളെ പ്രകാരം ഏകദേശം 2900 ത്തിലധികം വോട്ടുകൾ ബിജെപിക്ക് സ്വാഭാവികമായും ലഭിക്കണ്ടതായിരുന്നു. കണ്ണൂരിൽ മറ്റെല്ലാ മണ്ഡലങ്ങളിലും ഈ ശതമാനം ബിജെപിക്ക് ലഭിച്ചിട്ടുമുണ്ട്. എന്നാൽ കണ്ണൂർ മണ്ഡലത്തിൽ മാത്രം ഈ കണക്കുകൾ തെറ്റിയത് ഏകദേശം മൂവായിരത്തിനടുത്ത് ബിജെപി വോട്ടുകൾ കൃത്യമായി സിപിഎം ന് മറിച്ച് കൊടുത്തത് കൊണ്ടാണെന്നത് വ്യക്തം.

കോൺഗ്രസ് വിജയിക്കാൻ സാധ്യതയുണ്ടായിരുന്ന ഇടങ്ങളിലെല്ലാം സിപിഎം നെ വിജയിപ്പിക്കാമെന്ന അമിത് ഷായുടെ വാക്കു പാലിക്കലായിരുന്നു കടന്നപള്ളി രാമചന്ദ്രന് ലഭിച്ച ഭൂരിപക്ഷം.

തുടരും ….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...