Connect with us

Hi, what are you looking for?

Exclusive

ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്.. ഹരീഷ് പേരടി പറയുന്നു

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം തെളിഞ്ഞുവരുമ്പോള്‍ പിണറായി വിജയന് ആശംസയുമായി നടന്‍ ഹരീഷ് പേരടി. പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ഹരീഷ് പേരടി കുറിക്കുന്നു. രണ്ടാം വരവ് എന്ന് എഴുതിയ പിണറായി വിജയന്റെ പോസ്റ്ററാണ് ഹരീഷ് പേരടി ഷെയര്‍ ചെയ്തിരിക്കുന്നത്. നാളെ വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് പിണറായി വിജയനുണ്ടാകുമെന്നും ഹരീഷ് പേരടി പറയുന്നു.

‘ഈ രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ് …പ്രകൃതി താണ്ഡവമാടിയ സമയത്തും ധിരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്നേഹ സംഗീതമെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നും ഇടതിനോട് ഇഷ്ടം കാണിക്കുകയും അഭിപ്രായങ്ങള്‍ ഇടതിന് അനുകൂലമായി തുറന്നു പറയുകയും ചെയ്യുന്ന നടനാണ് ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ..

ഈ രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ് …പ്രകൃതി താണ്ഡവമാടിയ സമയത്തും ധിരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്നേഹ സംഗീതം.. ഇനി നാളെ ജനവിധി മറിച്ചായാല്‍ പോലും നിങ്ങളുടെ ജനകിയ പ്രശ്നങ്ങള്‍ കേള്‍ക്കാനും അതില്‍ ഇടപ്പെടാനും അയാള്‍ എന്നുമുണ്ടാവും..കാരണം അയാളുടെ പേര് പിണറായി വിജയന്‍ എന്നാണ്..സഖാവാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...