Connect with us

Hi, what are you looking for?

Exclusive

മോഹന്‍ദാസുമായുള്ള ശോഭ സുരേന്ദ്രന്റെ വിവാഹം ഊരാകുടുക്കിലേക്ക്

ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് ചെന്നൈ-അണ്ണാനഗര്‍ സ്വദേശി അജിത് കുമാര്‍ കഴിഞ്ഞദിവസം എത്തിയിരുന്നത്. പത്രക്കുറിപ്പിലൂടെയാണ് അജിത് കുമാര്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഇത് ഫേക്ക് ന്യൂസാണെന്ന് പലരും കമന്റ് ചെയ്ത സാഹചര്യത്തിലാണ് ക്രൈമിനു ലഭിച്ച തെളിവുകള്‍ പുറത്തുവിടാമെന്ന് ഉദ്ദേശിച്ചത്. ഒരു പാവപ്പെട്ട സ്ത്രീയുടെ പണവും സ്വര്‍ണവും തട്ടിയെടുത്ത ശോഭാ സുരേന്ദ്രനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ശോഭ സുരേന്ദ്രന്‍ പച്ചക്കള്ളം പറയുകയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ശോഭ സുരേന്ദ്രന്‍ യഥാര്‍ത്ഥ വ്യക്തിത്വവും അവര്‍ സമര്‍പ്പിച്ച നോമിനേഷന്‍ രേഖപ്പെടുത്തിയ തെറ്റായ വിവരങ്ങളും ചൂണ്ടിക്കാണിച്ചുവെന്നാണ് അജിത് കുമാറിന്റെ ആരോപണം.ആദ്യവിവാഹ ബന്ധം വേര്‍പ്പെടുത്താത സി മോഹന്‍ദാസിനെയാണ് ശോഭ സുരേന്ദ്രന്‍ രണ്ടാം വിവാഹം ചെയ്തത്. ഇതിപ്പോഴും നിയമവിരുദ്ധമാണെന്ന് മനസ്സിലാക്കാം. രണ്ടാം വിവാഹം ചെയ്ത ശോഭ സുരേന്ദ്രന്‍ സി മോഹന്‍ ദാസിന്റെ ആദ്യ ഭാര്യയായ പ്രസന്ന മോഹന്‍ദാസിന്റെ അറിവില്ലാതെ പണവും സ്വര്‍ണ്ണവും അടിച്ചുമാറ്റിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന രേഖകളാണ് പുറത്തുവിടുന്നത്. സി മോഹന്‍ദാസിന്റെ അറിവോടെയും സഹായത്തോടെയുമാണ് ഇത് നടന്നിരിക്കുന്നത്. പ്രസന്നയ്ക്ക് ഒരു രൂപ പോലും കിട്ടിയില്ല എന്നുള്ളത് വ്യക്തവുമാണ്.

R-8033068 എന്ന നമ്പര്‍ പാസ്‌പോര്‍ട്ടിന്റെ ഉടമസ്ഥയായ ശോഭന സുരേന്ദ്രന്‍ എന്ന ശോഭ സുരേന്ദ്രന്‍ 2020 മെയ് 12ല്‍ തൃശൂര്‍ കൊടകര വില്ലേജില്‍ 917/pti സര്‍വ്വെ നമ്പരില്‍ ഉള്‍പ്പെട്ട 0.2139 ഹെക്ടര്‍ സ്ഥലം 58,25,000 രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമായി നല്‍കി വാങ്ങുകയുണ്ടായി. എന്നാല്‍ നോമിനേഷനോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ വസ്തുവിന്റെ വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ വസ്തുവിന്റെ വില 20 ലക്ഷം രൂപ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആ സ്ഥലത്തിന് പത്ത് കോടി രൂപ വരെ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലമാണത്. അതാണ് 20 ലക്ഷം എന്നു മാത്രമാക്കി മാറ്റിയിരിക്കുന്നത്.

ഇത് ഈരജിസ്‌ട്രേഷന്‍ രേഖകളില്‍ വ്യക്തമാണ്. പ്രസന്ന മോഹന്‍ദാസിന്റെ പേരിലുള്ള 58,25,000 രൂപ ശോഭ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് മാറ്റിയത് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. മോഹന്‍ദാസിന്റെ സമ്മതപ്രകാരം 58,25,000 രൂപ മുക്ത്യാര്‍ ഏജന്റായ ഞാന്‍ താങ്കള്‍ക്ക് തീറും കൈശവും തരാമെന്നും താങ്കള്‍ വാങ്ങുമെന്നും നിശ്ചയിച്ചു സമ്മതിച്ചതിനനുസരിച്ച് ആ തുക ശോഭയ്ക്ക് കൈമാറുന്നുവെന്നതാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ 33 ലക്ഷം രൂപ പാലക്കാട് ബ്രാഞ്ചിലുള്ള എസ്ബിഐയുടെ അക്കൗണ്ടില്‍ നിന്നും പുതുക്കാട് ബ്രാഞ്ചിലുള്ള താങ്കളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നു. 10ലക്ഷം രൂപ താങ്കളുടെ കര്‍ണാടക ബാങ്കിന്റെ തൃശൂരിലുള്ള അക്കൗണ്ടിലേക്കും മാറ്റുന്നു.

ഈ സ്ഥലം നിലനില്‍ക്കുന്ന തൃശൂര്‍ കൊടകര വില്ലേജിലാണ്. 0.2139 ഹെക്ടര്‍ വരുന്ന സ്ഥലത്തിന് മിനിമം 20 ലക്ഷം രൂപ വില വരെ ലഭിക്കാം. എന്നാല്‍ ആധാരത്തില്‍ കാണിച്ചിരിക്കുന്നത് 58 ലക്ഷം രൂപയാണ്. ഈ സ്ഥലം മോഹന്‍ദാസിന്റെ ആദ്യ ഭാര്യ പ്രസന്നയുടെ അറിവില്ലാതെ മോഹന്‍ദാസിന്റെ സഹായത്തോടെ ശോഭ സുരേന്ദ്രന്റെ പേരിലേക്ക് മാറ്റിയെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു രൂപ പോലും പ്രസന്നയിക്ക് ലഭിച്ചിട്ടില്ല.

യഥാര്‍ത്ഥത്തില്‍ ഇത് പ്രസന്നയുടെ സ്ഥലമാണ്. ഇവര്‍ കാണിച്ചിരിക്കുന്ന സ്ഥലത്തിന് ഇലക്ഷന്‍ കമ്മീഷന്റെ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത് 20ലക്ഷം രൂപയാണ്. 58 ലക്ഷംരൂപ കൈപറ്റിയിട്ടും അത് മറച്ചുവെച്ച് വലിയ തട്ടിപ്പാണ് ശോഭ സുരേന്ദ്രന്‍ നടത്തിയിരിക്കുന്നത്.

മോഹന്‍ദാസിന് രണ്ട് പെണ്‍മക്കള്‍ ഉണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. അടുത്തമകളുടെ വിവാഹത്തിനായി മാറ്റിവെച്ച 40 പവന്‍ സ്വര്‍ണം ശോഭസുരേന്ദ്രനും മോഹന്‍ദാസും കൂടി ബാങ്കില്‍ പോയി ഇയാളുടെ ഭാര്യ പ്രസന്നയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 40പവന്‍ സ്വര്‍ണം ശോഭ ൈവശമാക്കുകയുമുണ്ടായി. പ്രസന്നയ്ക്ക് മറ്റ് യാതൊരുവിധ സാമ്പത്തികവുമില്ല എന്നുള്ളത് വ്യക്തമാണ്.ഇത് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയും ഇവര്‍ക്കുനേരെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരു യുവതിക്കൊപ്പം താമസിക്കുന്നത് തെറ്റല്ല. എന്നാല്‍ ഒരു വിവാഹം ചെയ്തയാള്‍ ആ വിവാഹബന്ധം വേര്‍പ്പെടുത്താതെ രണ്ടാം വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. എന്നാല്‍ ഇവിടെ നടന്നിരിക്കുന്നത് അതാണ്. നിമയപരമായി ശോഭ സുരേന്ദ്രന്‍ മോഹന്‍ദാസിന്റെ ഭാര്യയല്ല എന്നുള്ളതാണ് വ്യക്തമാകുന്നത്.

നിയമവിരുദ്ധമായി ഇത്തരം കാര്യങ്ങള്‍ ചെയ്ത ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ജനവിധി തേടുകയാണ്. തെരഞ്ഞെടുപ്പില്‍ ഇവര്‍ ഇവിടെ വിജയിക്കുകയാണെങ്കില്‍ ചോദ്യം ചെയ്യപ്പെടാം. വ്യാജ സത്യവാങ്മൂലം കൊടുത്ത് ജനങ്ങളെയും ഇലക്ഷന്‍ കമ്മീഷനെയും പറ്റിക്കുകയാണ് ശോഭ സുരേന്ദ്രന്‍ ചെയ്തിരിക്കുന്നത്. ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് പോരാടിയ ബിജെപി വനിതാ നേതാവാണ് ശോഭ സുരേന്ദ്രന്‍. അതുകൊണ്ടുതന്നെ ശോഭ സുരേന്ദ്രനോട് പ്രത്യേക ഇഷ്ടം പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ശോഭ സുരേന്ദ്രന്റെ വികൃതമായ മുഖമാണ് നമുക്ക് മുന്നില്‍ വ്യക്തമാകുന്നത്. അവര്‍ ഒരു തട്ടിപ്പ് കാരിയാണെന്ന് വ്യക്തമായിരിക്കുന്നു. ഒരു കുടുംബത്തെ തന്നെ കണ്ണീരിലാഴ്ത്തി കൊണ്ടുള്ള പ്രവര്‍ത്തികളാണ് ശോഭ സുരേന്ദ്രനില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...