Connect with us

Hi, what are you looking for?

Exclusive

ഒരു കോടി രൂപയുടെ തട്ടിപ്പ്, ഞെട്ടിക്കുന്ന ശോഭാ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്ത്

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഞെട്ടിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരു കോടി രൂപ ലാഭമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ലാഭമാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. ദാസനെന്ന് പറയുന്ന ആളുമായി ശോഭ ഫോണില്‍ സംസാരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് എല്ലാവരെയും നന്നാക്കാന്‍ വേണ്ടിയല്ലെന്നും സ്വന്തം കാര്യം നോക്കാനാണെന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സംസാരിക്കുന്നത്. ഈ ശബ്ദരേഖയാണ് ക്രൈം പുറത്തുവിട്ടത്.

25 ലക്ഷം രൂപ അവര്‍ക്ക് ഇപ്പോള്‍ കിട്ടുമെന്നും നിതിന്‍ ഗഡ്കരി ഒരു വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും പോകുമെന്നും അതിനുമുന്‍പ് ഒരു കോടിയോളം രൂപ ഉണ്ടാക്കണമെന്നും പറയുകയാണ് ശോഭ സുരേന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി കൊടുത്തോളൂ..ബാക്കി ഞാന്‍ നോക്കിക്കോളാമെന്നും അവര്‍ പറയുന്നുണ്ട്. ഐജിക്ക് പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും തിരുവനന്തപുരത്ത് എത്തി ബെഹ്‌റയ്ക്ക് പരാതി നല്‍കണമെന്നും ശോഭ ആവശ്യപ്പെടുന്നു.

നീതക്കെതിരെ പോരാടുന്ന ബിജെപിയുടെ ത്സാന്‍സിറാണി എന്ന് വിശേഷിപ്പിക്കുന്ന ശോഭ സുരേന്ദ്രനാണ് ഇത്തരത്തിലൊരു തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുവെന്നത് ഗൗരവമുള്ളതാണ്. ഡിഐജിക്ക് പരാതി കൊടുത്തിട്ടും ഒരു നീക്കുപോക്കും ഉണ്ടായില്ലെന്ന് പറയുന്ന ദാസേട്ടനോട് അത് അങ്ങനെയേ സംഭവിക്കുവെന്നും പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടല്‍ ഇതിലുണ്ടെന്നും ദാസേട്ടന്റെ കേസില്‍ ഇടപെടേണ്ടെന്ന് ബെഹ്‌റ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും ശോഭ പറയുന്നുണ്ട്. ഇതേ പിണറായി തന്നെ കുറച്ച് കഴിയുമ്പോള്‍ ദാസേട്ടന്റെ കേസ് പരിഹരിക്കാന്‍ പറയുമെന്നും ശോഭ പറയുന്നുണ്ട്.

ഇതിനാസ്പദമായ ഒരു പരാതി ഡിജിപിക്ക് പോയിട്ടുണ്ട്. എസിഎച്ച്ആര്‍പിസി സംസ്ഥാന പ്രസിഡന്റ് ഐസക്ക് വര്‍ഗീസ് ഡിജിപിക്ക് നല്‍കിയ പരാതിയാണിത്. ഞാന്‍ അങ്ങേയ്ക്ക് എന്റെ വാട്‌സ്ആപ്പിലൂടെ അയയ്ക്കുന്ന വോയ്‌സ് മെസേജ് പരിശോധിച്ച് നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് പറഞ്ഞാണ് പരാതിയുള്ളത്. പരാതിയില്‍ പറയുന്നതിങ്ങനെ… ഞാന്‍ അങ്ങേയ്ക്ക് കൈമാറുന്ന വോയ്‌സ് മെസേജ് ഞങ്ങളുടെ സംഘടനയ്ക്ക് മുന്‍കാല ആര്‍എസ്എസ് നേതാവും പ്രചാരകനുമായിരുന്ന കെസി കണ്ണന്റെ മൊബൈലില്‍ നിന്നുമാണ് എനിക്ക് ലഭിച്ചത്. ആ ശബ്ദരേഖ ബിജെപിയുടെ അഖിലേന്ത്യാ നേതാവും മലപ്പുറം ജില്ലയിലുള്ള ഒരു ബിജെപി അനുഭാവിയും ഒരു ബിസിനസുകാരനുമായിട്ടുള്ള ഒരു വ്യക്തിയുമായി സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് സംസാരിക്കുന്നത്.

കഴിഞ്ഞ ജനുവരി 16നാണ് ഈ സന്ദേശം ലഭിക്കുന്നത്. ഇതേ പോലെ മുന്‍പ് ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെ വോയ്‌സ് മെസേജിലൂടെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച വിവരം പോലീസിന് കൈമാറി കേസെടുപ്പിച്ചത് ഞങ്ങളുടെ സംഘടനയാണ്. ഇത്തരത്തില്‍ ഒട്ടനവധി കേസുകള്‍ നിയമത്തിന് കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ ലക്ഷങ്ങളുടെ തിരിമറി കഥകളാണ് ചര്‍ച്ചചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് വേറെയും രേഖകള്‍ ഞങ്ങളുടെ കൈവശമുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.

ശോഭ സുരേന്ദ്രന്‍ ഒരു കോടി തട്ടിയെടുക്കാനും കേസ് അട്ടിമറിക്കാനും കേസ് ഡിജിപ്പിയെ കൊണ്ട് അന്വേഷിപ്പിക്കാനുമുള്ള ശ്രമം നടത്തിയെന്നുള്ള വ്യക്തമായ ശബ്ദരേഖയാണ് പുറത്തുവന്നത് എന്ന് വ്യക്തമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...