Connect with us

Hi, what are you looking for?

Kerala

ജനങ്ങള്‍ക്ക് എല്‍ഡിഎഫിനെ മടത്തു, തൃപ്പൂണിത്തുറയെ ഇളക്കിമറിച്ച് അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷായുടെ റോഡ് ഷോയും പൊതുസമ്മേളനവും നടക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിക്കുമെന്ന കാര്യം പറഞ്ഞുകൊണ്ടാണ് അമിത് ഷായുടെ ആദ്യ പ്രചരണം നടന്നത്. ബിജെപി ഇത്തവണ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്നാണ് അമിത് ഷായുടെ വിശ്വാസം. അമിത് ഷായുടെ വിശ്വാസം അമിത് ഷായെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും എന്തായാലും രക്ഷിക്കട്ടെ. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പ്രവചനങ്ങള്‍ പറയുമ്പോഴും ഇത് ജനങ്ങളുടെ അഭിപ്രായമല്ലെന്നാണ് അമിത് ഷാ പ്രതികരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് അടക്കമുള്ള കേസുകളില്‍ ജനങ്ങളോട് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ റോഡ് ഷോ നടന്നത്. പിന്നീട് അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കുന്ന കാഞ്ഞിരപള്ളിയിലും തുടര്‍ന്ന് കൊല്ലത്തെ ചാത്തന്നൂരിലും പാലക്കാട് കഞ്ചിക്കോട്ടും അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടന്നു.

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്ത വിഷയം പ്രശ്നമാക്കേണ്ടതില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. നാമനിര്‍ദേശ പത്രിക തള്ളിയത് സാങ്കേതിക പ്രശ്നമാണ്. അതൊരു പ്രശ്‌നമായി നമ്മളെ ബാധിക്കില്ലെന്ന വിശ്വാസമുണ്ടെന്നും അമിത് ഷാ പറയുകയുണ്ടായി. എതിര്‍ പാര്‍ട്ടികളെ എങ്ങനെ നോക്കി കാണുന്നുവെന്ന ചോദ്യത്തോട് അമിത് ഷാ പ്രതികരിച്ചതിങ്ങനെ.. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഒരു പോലെ എതിരാളികളാണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഇരു മുന്നണികളെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത് ഷാ വെല്ലുവിളിച്ചു. ‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞു. വര്‍ഗ്ഗീയ പ്രീണനത്തിനും അഴിമതിക്കും ജനം തിരിച്ചടി നല്‍കുമെന്നും ബംഗാളില്‍ വലിയ വിജയം ഉണ്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കെ.എസ്.രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിലെ കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പൂര്‍ണത്രയീശ ക്ഷേത്രത്തിന് മുന്നിലാണ് അവസാനിച്ചത്. തുറന്ന വാഹനത്തിലാണ് അമിത് ഷാ റോഡ് ഷോ നടത്തിയത്. അമിത് ഷായെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ ആവേശം നിറഞ്ഞ് സ്ഥലത്തെത്തിയത്. കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനും അമിത് ഷാ മറുപടി നല്‍കിയിരുന്നു.

രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നോ എന്നു പിണറായി വ്യക്തമാക്കണം. അയാളെ നിയമിച്ചത് ആരെന്നും വ്യക്തമാക്കണം. ശബരിമലയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...