Connect with us

Hi, what are you looking for?

India

വാട്സ്ആപ്പ് പുതിയ സ്വകാര്യതാ നയം മെയ്‌ 15 വരെ നീട്ടി

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയമായ ഫെയ്സ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്സാപ്പ് റദ്ദാക്കി. മെയ് 15 വരെ നീട്ടിവച്ചുകൊണ്ടാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പിന്റെ തീരുമാനം വന്നിരിക്കുന്നത്.

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയമായ ഫെയ്സ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്സാപ്പ് റദ്ദാക്കി. മെയ് 15 വരെ നീട്ടിവച്ചുകൊണ്ടാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പിന്റെ തീരുമാനം വന്നിരിക്കുന്നത്.

രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധം ഉടലെടുക്കുകയും നിരവധി പേര്‍ മറ്റ് ആപ്പുകളിലേക്ക് ചേക്കേറുകയും ചെയ്തതോടെയാണ് വാട്‌സ്‌ആപ്പിന്റെ തീരുമാനം. പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമർശനങ്ങൾ ഉയരുകയും പ്രചാരണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്സാപ്പ് നിലപാട് മാറ്റിയത്.

ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ലെന്നും വാട്സാപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ ക്യാംപയിനുകള്‍ നടത്തി പിന്നീട് നടപ്പിലാക്കുകയെന്നാണ് വാട്‌സ്‌ആപ്പിന്റെ പദ്ധതി.

വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാർട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിർബന്ധിതമാക്കുന്ന പുതിയ പോളിസി അപ്ഡേറ്റിനെതിരെയാണ് ആഗോളതലത്തിൽ വലിയ വിമർശനമുയർന്നത്. വാട്സാപ്പിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ നിലനിർത്തണമെന്നാണ് വിമർശകരുടെ ആവശ്യം.

വ്യക്തിഗത സന്ദേശങ്ങള്‍ എപ്പോഴും എന്‍ക്രിപ്റ്റഡ് ആണെന്നും അതു സ്വകാര്യമായി തന്നെ തുടരുമെനന്നും വാട്‌സ്‌ആപ്പ് പറയുന്നു.

Summary: Whatsapp privacy policy extended to may 15

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...