Connect with us

Hi, what are you looking for?

Kerala

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സർക്കാർ ശുപാർശ തള്ളി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.

ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി ഇന്ന് സഭ വിളിച്ചുചേർക്കുന്നതിനായിരുന്നു സർക്കാർ ശുപാർശ. എന്നാൽ പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണർ അനമുമതി നിഷേധിച്ചത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾ കഴിഞ്ഞ ഒരു മാസമായി രാജ്യത്തിലൊട്ടാകെ വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കർഷകരും കർഷക സംഘടനകളും ഡൽഹിയിലെ കൊടും തണുപ്പിൽ രാപ്പകലില്ലാതെ സമരത്തിലാണ്. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പടാതെ കർഷകവിരുദ്ധമായ നടപടികളെടുക്കുകയാണ് കേന്ദ്രസർക്കാർ.

പുതകിയ കാർഷിക നിയമങ്ങൾ എടുത്ത് കളയണമെന്നാവശയപ്പെട്ടുകൊണ്ടുള്ള കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സർക്കാർ ശുപാർശ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി ഇന്ന് സഭ വിളിച്ചുചേർക്കുന്നതിനായിരുന്നു സർക്കാർ ശുപാർശ. എന്നാൽ പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണർ അനമുമതി നിഷേധിച്ചത്. പ്രത്യേക സമ്മേളനം അനുവധിക്കാത്ത സാഹചര്യത്തിൽ, അടുത്ത മാസം എട്ടിന് ബജറ്റ് സമ്മേളനം ചേരുമ്പോൾ കേന്ദ്ര നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനുള്ള ഉറച്ച നിലപാടിലാണ് സർക്കാർ.

എന്നാൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ സഭാ അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർക്കു കത്തയച്ചു. ഗവർണ്ണറുടെ നടപടി ഭകണഘടനാവിരുദ്ധമാണ്. രാഷ്ട്രപതിയും ഗവർണ്ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഗവർണ്ണർ തെറ്റായ കീഴ്വഴക്കങ്ങൾ ഉണ്ടാക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിൽ ഇന്നുതന്നെ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കത്തിലെ പ്രസക്തഭാഗങ്ങൾ

  1. അടിയന്തര സാഹചര്യമില്ലെന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്.
  2. ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുഛേദത്തിന് വിരുദ്ധമാണ്. ഭ വിളിക്കുന്നതിനോ സഭാസമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരമില്ല.
  3. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള കേസിൽ (1975) സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
  4. നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മീഷനും (കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ്വഴക്കങ്ങളും അതുതന്നെയാണ്.

ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് കത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ല.

നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളിക്കളയാൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാർഷിക നിയമഭേദഗതികൾ തള്ളിക്കളയാൻ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവർണർ നേരത്തെ അനുമതി നിഷേധിച്ചത്. സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഫയൽ മടക്കുകയായിരുന്നു.

ഗവർണ്ണറുടെ ഈ തീരുമാനത്തിനെതിരെ യുഡിഎഫും രംഗത്തുവന്നതോടെ സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നത്. ഗവർണ്ണർക്കെതിരെ സർക്കാരും ബിജെപിയും ഒഴികെയുള്ള പ്രതിപക്ഷവും നേർക്കുനേർ വന്നിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള മന്ത്രി ശുപാർശ ഗവർണ്ണർ തള്ളുന്നത്. ഇന്നലെ വൈകീട്ട് സർക്കാരിനെ മുൾമുനയിൽ നിർത്തിയശേഷമായിരുന്നു രാജ്ഭവനിൽ നിന്നുള്ള അസാധാരണ നടപടി. ഈ സാഹചര്യത്തിൽ ഇന്നപ പ്രത്യേക നിയമസാഭാ സമ്മേളനമുണ്ടാകില്ലെന്നു സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

കാർഷിക നിയമങ്ങൾ പാസാക്കിയിട്ടു മാസങ്ങളായി. കാർഷിക ബില്ലിനെതിരെയുള്ള കർഷകരുടെ പോരാട്ടങ്ങൾ നടന്നിട്ടും ദീർഘനാളായിട്ടടുണ്ട് എന്നിരിക്കെ അടിയന്തരമായി നിയമസഭ സമ്മേളിക്കാനുള്ള സാഹചര്യം എന്താണെന്ന് ഗവർണ്ണർ ആരാഞ്ഞു. ഗവർണ്ണറുടെ തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.

ഡൽഹിയിൽ കർഷകസമരം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവുമായി ആലോചിച്ചാണ് നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ശുപാർശ ഗവർണ്ണർ മടക്കി. അടിയന്തിരമായി നിയമസഭ വിളിച്ചുചേർക്കാനുള്ള സാഹചര്യം ആരാഞ്ഞുകൊണ്ടായിരുന്നു ഗവർണ്ണറുടെ നടപടി.

ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലിപ്പോൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി കൊടും തണുപ്പിനെപ്പോലും വകവയ്ക്കാതെ തെരുവിലിറങ്ങിയത്. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ച് കർഷകരോട് സംസാരിക്കുന്നുവെന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം കേന്ദ്ര സർക്കാരിനോട് പറയുന്നത്. പക്ഷേ സർക്കാർ അതിനൊരുക്കമല്ല.

കർഷകസമരം അടിയന്തര സാഹചര്യമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലാവശ്യപ്പെട്ട് പ്രമേയം പാസാക്കാനാണ് സമ്മേളനമെന്നും സർക്കാർ മറുപടി നൽകി. തുടർന്ന ഇന്നലെ വൈകീട്ട് മന്ത്രി സുനിൽക്കുമാർ നേരിട്ട് രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദ്ധീകരിച്ചെങ്കിലും ഗവർണ്ണർ സമ്മേളനാനുമതി നിഷേധിക്കുകയായിരുന്നു. മുമ്പ് പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്തും ഗവർണ്ണർ രംഗത്തുവന്നിരുന്നു.

Summary : Governor Arif Mohammad Khan has rejected the government’s recommendation to convene a special assembly session to pass a resolution against central agricultural laws.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...