Connect with us

Hi, what are you looking for?

Exclusive

ഗവർണറെ നേരിടാൻ മുഖ്യമന്ത്രിയും പാർട്ടിയും

സർവകാലശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി . യൂണിവേഴ്സിറ്റിയുടെ കാര്യം പറയുമ്പോൾ ചില തർക്കങ്ങൾ ഓർക്കും. സർക്കാർ ആ മേഖലയിൽ ഇടപെടുമ്പോൾ ചില പിപ്പീടികൾ സർക്കാരിന് എതിരെ വരും അത് ഒന്നും കാര്യം ആകേണ്ട.
സർക്കാർ അതൊന്നും വകവയ്ക്കാതെ മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രി ഗവർണറിനു മറുപടിനല്കി, പൊതു വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഉയർത്തും എന്നും കൂട്ടിച്ചേർത്തു.

2016 മുതലുള്ള സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾ അംഗീകരിച്ചെന്നും അതു കൊണ്ടാണ് തുടർ ഭരണം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെതിരെ എന്തൊക്കെ ദുഷ് പ്രചരണങ്ങൾ ഉണ്ടായി. എന്നിട്ടും കൂടുതൽ സീറ്റോടെ തുടർ ഭരണം നേടി. അതൊരു സന്ദേശമായിരുന്നു.
ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം സർക്കാർ നന്നായി നിർവഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

25 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിരിക്കുകയാണ്. മധ്യവരുമാനമുള്ള രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുക ലക്ഷ്യമാണ്. ജനങ്ങൾ ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട്. ചിലർ ഇതൊന്നും നടക്കരുതെന്ന് കരുതുന്നു. ഇടുങ്ങിയ മനസുള്ളവരാണ് അവർ. എൽഡിഎഫ് ഭരിക്കുമ്പോൾ ഇതൊന്നും വേണ്ട എന്ന് ചിന്തിക്കുന്നു. ഇതിനായി ഏതറ്റം വരെ പോകാൻ ഇടുങ്ങിയ മനസുള്ളവർ തയ്യാറാകുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു.

അതേസമയം, സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേയാണ് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്.

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറാകാത്തതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല. മന്ത്രിമാർ വന്ന് വിശദീകരിച്ചശേഷം തീരുമാനമെടുക്കാമെന്നാണ് ഗവർണറുടെ നിലപാട്.പാസാക്കിയ സർവകലാശാല ഭേദഗതി ബിൽ ഇപ്പോഴും ഒപ്പിടാതെ ഗവർണരുടെ കയ്യിൽ ഇരിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രധാന ബില്ലായിരുന്നു അത്.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ മുന്നോട്ടു വയ്ക്കുന്ന ബിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല.ബില്ലിൽ ന്യൂനതകളോ അപാകതകളോ ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാം. സർക്കാരിന്റെ അഭിപ്രായം ആരായാം. അതു ചെയ്യാതെ ബിൽ പിടിച്ചുവച്ചിരിക്കുകയാണ്. ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റണം. ഭരണഘടനാ ബാധ്യത നിറവേറ്റുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം ഉത്തരവാധുത്വം അല്ല. ഇതുവരെ ഗോവെര്നെർക്ക് എതിരെ സർകാർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടില്ല.അത് ഒരു മാന്യതയാണ്. ആർഎസ്എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു ആരോപിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...