നാവായിക്കുളം: നാവായിക്കുളം 28-ാം മൈലില്‍ കെ.എസ്.ആര്.ടി.സി മിന്നല്‍ അപകടത്തില്‍ പെട്ടു. തടി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം..ഏഴ് പേര്‍ക്ക് പരിക്ക് പറ്റി.അതില്‍ തമിഴ്നാട് സ്വദേശികളായ അഞ്ച് യാത്രക്കാര്‍ക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജിനും കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി അനൂപിനുമാണ് പരിക്കുപറ്റിയത്്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അപകടം.ിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി മിന്നലും എതിര്‍ദിശയില്‍ വന്ന തടി ലോറിയുമാണ് കൂട്ടിയിടിച്ചത്. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന ആംബുലന്‍സിന്റെ ബാക്കില്‍ തട്ടിയ ശേഷം ബസ് തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
രോഗിയെ കൊണ്ടുപോയ ശേഷം മടങ്ങി വന്ന ആംബുലന്‍സിന്റെ പിന്‍ഭാഗത്താണ് ബസ് തട്ടിയത്. തുടര്‍ന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ആറ് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരില്‍ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.