Connect with us

Hi, what are you looking for?

India

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ നാട്ടിലേക്ക് മടങ്ങി പോയി കോവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്നു കർഷകർ

രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും സമരക്കാരിൽ ഭൂരിഭാ​ഗവും 50 വയസ്സിൻ മുകളിൽ പ്രായമുള്ളവരായത് സർക്കാരിന് കടുത്ത വെല്ലുവിളിയാകും.

കഠിന ശൈത്യത്തെ വക വയ്ക്കാതെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കര്‍ഷകര്‍ നടത്തുന്ന സമരം അന്‍പത്തിയഞ്ച് ദിവസം പിന്നിട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരുമെന്നും കർഷകർ അറിയിച്ചു. മാത്രമല്ല കർഷക സമരങ്ങൾ അവസാനിക്കുന്നത് വരെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ നാട്ടിലേക്കു പോകില്ലെന്നും ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ അറിയിച്ചു.

നിലവിൽ വാക്‌സിൻ നൽകി വരുന്നത് ആരോഗ്യ പ്രവർത്തകർക്കാണ്. എന്നാൽ അതിന് പിന്നാലെ രാജ്യത്തെ മുതിർന്ന പൗരൻമാർക്കും വാക്‌സിൻ നൽകാൻ ആണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗം പേരും 50 വയസ്സിനു മുകളിൽ പ്രായം ഉള്ള കർഷകരാണ്. അതിനാൽ തന്നെ കർഷകരുടെ ഈ ഉറച്ച നിലപാട് സർക്കാരിന് ഒരു വൻ വെല്ലുവിളിയായേക്കാം.

കർഷക സമരം കൊറോണ മഹാമാരിയെ പോലും വകവയ്ക്കാതെ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും കർഷകർ അവരുടെ തീരുമാനത്തിൻ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതിക്ഷേധം കീടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർകാരിന് കർഷകർക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വരുമോ എന്ന് കണ്ട് തന്നെ അറിയാം. വാക്സിൻ രാജ്യത്ത് ലഭ്യമാക്കിയെങ്കിലും കർഷകരുടെ ഭാ​ഗത്തുനിന്നും വാക്സിൻ എടുക്കുന്നതിൽ യാതൊരു സ​ഹകരണവും ഇല്ല.

കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിടുന്നാ മരണനിരക്കിന്റെ കണക്കുകൾ വിശ്വാസ യോഗ്യം അല്ലെന്നും കർഷക സമരംങ്ങൾ ആരംഭിച്ചു 55 ദിവസങ്ങൾ പിന്നിടുമ്പോഴും സമരമുഖത്ത്‌ ശാരീരിക അകലം പാലിക്കുക എന്നത് അസാധ്യമായിരുന്നു എന്ന് കർഷകർ പറഞ്ഞു. എന്നാല്‍ 1,00,200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധിച്ചിട്ടില്ലെന്നും കര്‍ഷകനായ ബല്‍പ്രീത് സിങ് പറഞ്ഞു. രോഗത്തെക്കാള്‍ മാരകമാണ് ഭയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നടത്താനായി പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. റാലി സമാധാനപരമായിരിക്കുമെന്നും, ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Summary : Farmers say they will not return home and receive the Kovid vaccine until the agricultural laws are repealed.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...