ഡിജിപി ലോക്നാഥ് ബെഹ്റയുമായും മോന്സണ് മാവുങ്കലുമായും പ്രവാസി മലയാളി അനിത പുല്ലയിലിനുള്ള ബന്ധമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അനിതയെ അവതാരകന് വിനു വി ജോണ്‍ നിര്‍ത്തി പൊരിച്ചുവെന്ന് പറയാം. വിനുവിന്റെ ചോദ്യത്തില്‍ പ്രകോപിതയായ സംസാരിക്കുന്ന അനിതയെയാണ് കണ്ടത്. അനിത ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ ഗുരുതരമായ ആരോപണവും ഉന്നയിക്കുകയുണ്ടായി. 25 കോടിയുടെ ബിസിനസ്സ് ഇടപാട് ചെന്നിത്തല മോന്‍സുമായി നടത്തിയെന്നാണ് അനിതയുടെ ആരോപണം. മൈക്കിന്റെ ബലത്തില്‍ എന്ത് തോന്നിവാസവും പറയാമെന്ന് വിചാരിക്കരുതെന്നാണ് അനിത വിനുവിനോട് പറഞ്ഞത്. ലോക്നാഥ് ബെഹ്റ കൂട്ടികൊടുപ്പുകാരനെന്ന് പറയുന്ന നിങ്ങളുടെ മാധ്യമപ്രവര്ത്തനത്തോടാണ് പുച്ഛം തോന്നുന്നതെന്നാണ് അനിത പറഞ്ഞത്.
എന്നാല്‍, അനിതയുടെ വാക്കുകളെ വിനു ചിരിച്ചുകൊണ്ടാണ് നേരിട്ടത്. താന്‍ ഒരു പരാതി കൊടുത്തിട്ട് പോലും നടപടി സ്വീകരിക്കാതിരുന്ന ലോകനാഥ് ബഹ്റ, പ്രവാസിയായ അനിത നല്കിയ പരാതിയില്‍ നടപടി പെട്ടന്ന് സ്വീകരിക്കുന്നത് എന്തു കൊണ്ടാണെന്ന വിനു വി ജോണിന്റെ ചോദ്യത്തിനു മുന്നില്‍ അനിത ശരിക്കും വിയര്‍ക്കുകയാണുണ്ടായത്. മോന്‍സനുമായുള്ള അനിതയുടെ ബന്ധവും, അത് തകര്‍ന്നതിലെ രോഷവും എല്ലാം വെളിവാക്കപ്പെട്ട ചര്‍ച്ച കൂടിയായിരുന്നു ഇത്.
ഓരോ കേസിലും അനിത ഇടപെടുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതും, എങ്ങനെ ലോക കേരളസഭയില്‍ അംഗമായി എന്ന ചോദ്യത്തിനും, അനിതക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സമീപ കാലത്ത് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചര്‍ച്ചയാണ് നടന്നത്. ഇതില്‍ അനിത നടത്തിയ ഗുരുതര വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ കോളിളക്കത്തിന് കൂടിയാണ് വഴിമരുന്നിട്ടിരിക്കുന്നത്. മോന്‍സണെ ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് ഈ ഇറ്റലിക്കാരി അനിത പുല്ലയിലാണ്. വിനുവിന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരമുട്ടിയപ്പോഴാണ് അനിത പൊട്ടിത്തെറിച്ചത്.
ഇറ്റലിയില്‍ നിന്ന് ഇടയ്ക്കിടെ വന്ന് പ്രശ്നങ്ങളില്‍ ഇടപ്പെട്ട് ബെഹ്റയെ കാണാന്‍ എങ്ങനെ സാധിക്കുന്നുവെന്ന വിനുവിന്റെ ചോദ്യത്തിലാണ് അനിത പ്രകോപിതയാക്കിയത്. കേരള പോലീസിന് ഒരു പെരുംകള്ളനെ പരിചയപ്പെടുത്തിയ വ്യക്തിയാണ് നിങ്ങളെന്നും വിനു തുറന്നടിച്ചു. ബെഹ്റയുമായി മറ്റ് ബന്ധമില്ലെന്നും നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല താനെന്നും അനിത പറയുന്നുണ്ട്. സിപിഎം ആണോ ബെഹ്റയാണോ നിങ്ങളുടെ പ്രശ്നമെന്നും അനിത ചോദിച്ചു. മസാല പരിപാടികളിലേക്കാണ് ചാനല്‍ ചര്‍ച്ചകള്‍ പോകുന്നതെന്നും അനിത പറഞ്ഞു. ചര്‍ച്ച പാതിവഴിയില്‍ നിര്‍ത്തി അനിത ഇറങ്ങി പോകുകയാണുണ്ടായത്.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)