രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. രക്തം നക്കിക്കുടിക്കുന്ന ചെന്നായയുടെ സ്വഭാവമാണ് സര്‍ക്കാരിനെന്ന് സുധാകരന് പറയുന്നു. സെമി കേഡര്‍ എന്താണെന്ന് അറിയാത്തവരെ വൈകിയാതെ ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും സുധാകരന് തുറന്നടിച്ചു. രണ്ട് മതങ്ങള്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോര കുടിക്കുന്ന ചെന്നായയുടെ, കഴുകന്റെ മാനസികാവസ്ഥയാണ് സര്‍ക്കാരിന്. സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് മതസമുദായ ധ്രുവീകരണത്തില്‍ സ്വീകരിക്കുന്നതെന്നും സുധാകരന് പറഞ്ഞു. സാമുദായിക സമവായം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്, അത് ഇല്ലാതായതോടെയാണ് കോണ്‍ഗ്രസ് മതമേലദ്ധ്യക്ഷന്മാരെ കണ്ട് സമവായ നീക്കവുമായി മുന്നിട്ടിറങ്ങിയതെന്നും സുധാകരന് പറഞ്ഞു.
ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. ഒങ്ങി വന്ന തലയില്‍ തേങ്ങ വീണ പോലെയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു തരത്തിലും മതസൗഹാര്‍ദ്ദത്തെ ഉലയ്ക്കുന്ന തരത്തില്‍ ചര്‍ച്ചിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന ഉറപ്പാണ് ബിഷപ്പ് നല്‍കിയത്. ഏത് പോരാട്ടത്തിന്റെ മുന്നിലും ക്രിസ്ത്യന്‍ ചര്‍ച്ചും ക്രിസ്ത്യന്‍ സമുദായവും നില്‍ക്കുമെന്നാണ് ബിഷപ് പറഞ്ഞത്. അദ്ദേഹത്തിനൊപ്പം എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടെന്ന് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചുവെന്നും സുധാകരന് പറഞ്ഞു.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)