Kerala

സിദ്ധാർത്ഥിനെ മുറിയിൽ കൊണ്ടുപോയി ജീവനെടുത്തത് സിന്‍ജോയുടെ നേതൃത്വത്തിൽ? ‘തലവെട്ടും എന്ന് വരെ ഭീഷണി’

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയിലായിരിക്കെ, സിദ്ധാർത്ഥിനെ മുറിയിൽ കൊണ്ടുപോയി ജീവനെടുത്തത് സിന്‍ജോയുടെ നേതൃത്വത്തി ലാണെന്ന വിവരങ്ങൾ പുറത്ത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയാണ് ആ ക്രൂരത ചെയ്തതെന്നാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

‘സിന്‍ജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടില്‍ പോയി മര്യാദയ്ക്ക് തിരിച്ചുവരണമെന്ന് വിദ്യാര്‍ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ’- മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞതായി സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെ: ‘സിന്‍ജോയും സുഹൃത്തുക്കളും സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയില്‍ ഇട്ട് തീര്‍ത്തതാണ് അങ്കിളെ, തീര്‍ത്ത ശേഷം തൂക്കിയതാണ്. നിങ്ങള്‍ ഫൈറ്റ് ചെയ്യണം. ഇത്രയും പറഞ്ഞ് കുട്ടികള്‍ പോയി. എനിക്ക് ഒന്നും മനസിലായില്ല. അതുവരെ എല്ലാവരും എന്നോട് പറഞ്ഞത് മകന്‍ തൂങ്ങിമരിച്ചെന്നാണ്. പിന്നീടാണ് സിന്‍ജോ ആരാണെന്ന് മനസിലായത്. സിന്‍ജോയാണ് മകനെ ഏറ്റവും ‘ബ്രൂട്ടല്‍’ ആയി ചെയ്തത്. മകന്റെ മരണത്തില്‍ ഉത്തരവാദികളായ ആരെയും സംരക്ഷിക്കില്ല എന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ എനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി എന്തുകൊണ്ട് അവര്‍ സമരം ചെയ്യാന്‍ തയ്യാറാകുന്നില്ല, മുഖം നോക്കാതെയാണ് നടപടി സ്വീകരിക്കുന്നത് എന്നാണ് പാര്‍ട്ടി പറയുന്നത്. ആകെ ചെയ്തത് നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. ഇതാണ് ഏറ്റവും വലിയ ശിക്ഷ. സമരം ചെയ്യുന്ന മറ്റു പാര്‍ട്ടികളുടെ കൂടെ സമരം ചെയ്യാന്‍ എന്തുകൊണ്ട് അവർ തയ്യാറാവുന്നില്ല?’- സിദ്ധാര്‍ഥിന്റെ പിതാവ് ചോദിച്ചു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെഅന്വേഷണ സംഘം പിടികൂടിയത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ ജോണ്‍. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇവരുള്‍പ്പെടെ കേസില്‍ മുഖ്യപ്രതികളായ നാലുപേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുണ്ടായി.

സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ സിന്‍ജോ ജോണിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി എടുത്തിരുന്നു. ഇതിന് പിറകെയാണ് ബന്ധുവീട്ടില്‍ നിന്ന് സിന്‍ജോയെ പൊലീസ് പിടികൂടുന്നത്. കേസില്‍ 31 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സിന്‍ജോ മകനെ മര്‍ദ്ദിക്കുക മാത്രമല്ല, ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിരു ന്നതായും, സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ‘സിന്‍ജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടില്‍ പോയി മര്യാദയ്ക്ക് തിരിച്ചുവര ണമെന്ന് വിദ്യാര്‍ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ’ എന്നാണ് മറ്റു വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥിന്റെ മരണത്തെ പറ്റി മാതാപിതാക്കളോട് പറഞ്ഞിരിക്കുന്നത്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

56 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

1 hour ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

4 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

5 hours ago