Crime,

‘ആ ഇടിമുറി ഞങ്ങൾക്കൊന്നു കാണണം’,പൂക്കോട് സര്‍വകലാശാലയില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം, ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉപവാസ സമരം തുടങ്ങി

കൽപ്പറ്റ . വയനാട് പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ കൊല്ലപെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സര്‍വകലാശാല പ്രവേശന കവാടത്തില്‍ പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. പിന്നീട് പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നു ബാരിക്കേഡിന് വെളിയില്‍നിന്നു പ്രതിഷേധിക്കുക യായിരുന്നു. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അതിനിടെ സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ പൂക്കോട് ഉപവാസ സമരം തുടങ്ങി.

എസ്എഫ്‌ഐയുടെ ഇടിമുറി ഉണ്ടെങ്കില്‍ അത് കാണമെന്നാവശ്യ പ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പസിള്ളിലേയ്ക്ക് കടക്കാൻ ശ്രമിച്ചത്. ഹോസ്റ്റലിനുള്ളില്‍ കയറണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളില്‍കൂടി ഒരുകൂട്ടം പ്രവര്‍ത്തകര്‍ ചാടി കാമ്പസിനുള്ളിൽ കടക്കാൻ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇവരെ താഴെയിറക്കുകയായി രുന്നു. ക്യാംപസിലെ സുരക്ഷാ ജീവനക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ടി സിദ്ദിഖ്, ഐ സി. ബാലകൃഷ്ണന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കെ, കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുക യാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എസ്എഫ്‌ ഐക്കാര്‍ മര്‍ദിച്ച് കെട്ടിത്തൂക്കി കൊന്നെന്നാണ് മാതാപിതാക്കള്‍ തന്നെ ആരോപിക്കുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു മറ്റൊരു വധശിക്ഷയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് അവർ. മരിച്ചുപോയ സിദ്ധാര്‍ഥനെ ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക, പ്രതിയായ ആള്‍ തന്നെ ആ കമ്മിറ്റിയില്‍ അംഗമായിരിക്കുക എന്നതൊക്കെയാണ് നടന്നത് – പ്രതിപക്ഷ നേതാവ് പറഞ്ഞു

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

4 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

11 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

12 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

12 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

13 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

13 hours ago