India

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പ്രകോപിപ്പിക്കുന്നതിന് പകരം ചർച്ച നടത്തുകയാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. കഴിഞ്ഞ മാസം 15ന് ചിൽ പില്ലുമായി നടത്തിയ അഭിമുഖത്തിലാണ് മണിശങ്കർ അയ്യരുടെ ഈ പരാമർശം.

‘ഇന്ത്യൻ സർക്കാരിന് വേണമെങ്കിൽ ഇസ്ലാമാബാദിനോട് കടുപ്പത്തിൽ സംസാരിക്കാം. എന്നാൽ, അയൽ രാജ്യത്തെ ബഹുമാനിക്കാതി രുന്നാൽ വലിയ വില കൊടുക്കേണ്ടി വരും. അവർക്ക് അണുബോംബുകളുണ്ട്. നമുക്കുമുണ്ട്. എന്നാൽ, ലാഹോറിൽ ബോംബിടാൻ ഒരു ഭ്രാന്തൻ തീരുമാനിച്ചെന്നിരിക്കട്ടെ. അതിന്റെ വികിരണം അമൃത്‌സറിലെത്താൻ എട്ട് സെക്കന്റ് പോലും വേണ്ടിവരില്ല. നമ്മൾ അവരെ ബഹുമാനിച്ചാൽ അവർ സമാധാനപരമായി നിലകൊള്ളും. മറിച്ച് നാം അവരെ അവഹേളിച്ചാൽ, ആ ഭ്രാന്തൻ വന്ന് ഇന്ത്യയ്‌ക്ക് നേരെ അണുബോംബെറിയാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാനാകും?’, എന്നായിരുന്നു മണിശങ്കർ അയ്യർ പറഞ്ഞിരിക്കുന്നത്.

പാകിസ്ഥാനുമായുള്ള നമ്മുടെ പ്രശ്‌നങ്ങൾ എത്ര ഗുരുതര സ്വഭാവമുള്ളതുമാകട്ടെ, അത് പരിഹരിക്കാൻ നാം കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. എന്നാൽ, ഈ കഴിഞ്ഞ പത്ത് കൊല്ലത്തിൽ ഒരു കഠിനപ്രയ‌ത്‌നവും ഉണ്ടായിട്ടില്ലെന്നും മണിശങ്കർ ബി ജെ പി സർക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തി.

മണിശങ്കർ അയ്യരുടെ പരാമർശത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺ​ഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്. ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുത്. പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺ​ഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്ഥാനൊപ്പമാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഹൃദയം പാകിസ്ഥാനൊപ്പമാണെന്ന് അനുരാ​ഗ് താക്കൂർ പറഞ്ഞു.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

3 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

4 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

5 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

6 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

6 hours ago