Crime,

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി വിധിക്കും. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയ (23) നെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

ശ്യാംജിത്ത് കൊലപാതകം മുൻകൂട്ടി തീരുമാനിച്ച് ചെയ്തതെന്നാ യിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇത് കേസിൽ നിർണായകമായി.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ എത്തിയ ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടു ത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ശ്യാംജിത് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് കാരണമായത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. മൂന്ന് ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂഷൻ സാക്ഷികളായി പോലീസ് ഉൾപ്പെടുത്തിയിരുന്നു

crime-administrator

Recent Posts

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

29 mins ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

2 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

3 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

3 hours ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

13 hours ago