Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം കിട്ടി, ഭരണം ശരിയല്ലെന്ന് ജീവനക്കാർ കൂടി വിധി എഴുതിയ ദിവസം എത്തി

കേരള ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രതിഷേധം ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശമ്പളത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി എന്നാണു പുറത്ത് വരുന്ന വിവരം. അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം ലഭിച്ചു. ഭരണം ശരിയല്ലെന്ന് ജീവനക്കാർ കൂടി വിധി എഴുതിയ ദിവസങ്ങളിലാണ് കേരളം.

രണ്ടാം ദിവസവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ ഒന്നടങ്കം കടുത്ത അതൃപ്തിയിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. ജീവനക്കാരും സംഘടനകളും പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ട്രഷറിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ജീവനക്കാരു ടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു.

ദിവസങ്ങളായി ഓവര്‍ഡ്രാഫ്റ്റിലായിരുന്ന ട്രഷറിയുടെ ജീവൻ മുന്നോട്ടു പോയിരുന്നത്. കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞത്. കേന്ദ്ര വിഹിതം എടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൊടുത്താൽ ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. അതിനാലാണ് ട്രഷറി അക്കൗണ്ട് മരവിപ്പിച്ച് നിര്‍ത്തിയത്. ശമ്പളം കൊടുത്തു എന്നു വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാന്‍ സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 97,000 പേര്‍ക്കാണ് ആദ്യദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരില്‍ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്‌സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കുന്നത്. അധ്യാപകര്‍ക്കാണ് രണ്ടാം ദിവസം ശമ്പളം ലഭിക്കേണ്ടത്. ട്രഷറിയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ തെരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളോട് അവരുടെ നീക്കിയിരിപ്പും ലാഭവിഹിതവും ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

3 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

4 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

4 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

5 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

5 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

6 hours ago