Kerala

തൃശ്ശൂര്‍ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വത്തിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു

ന്യൂഡൽഹി . തൃശ്ശൂര്‍ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വത്തിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവിനാണ് സുപ്രീം കോടതിയുടെ സ്റ്റേ. ക്ഷേത്രമാനേജിങ് ട്രസ്റ്റി എം. ദിവാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

തൃശ്ശൂര്‍ വടക്കേക്കാട്ടെ ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കല്‍ സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സ്വകാര്യ ക്ഷേത്രമാണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രമെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ പി.എന്‍.രവീന്ദ്രനും ,പി.എസ്. സുധീറും ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് സിവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെടുകയുണ്ടായി.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, എസ്. വി.ഭട്ടി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തു. ക്ഷേത്രം നില്‍ക്കുന്ന 28 സെന്റ് സ്ഥലത്തിന്റെ അവകാശ ത്തിനായി ഇപ്പോള്‍ കേസ് നടന്നു വരുകയാണ്. കേസില്‍ ആചാരപര മായ കാര്യങ്ങളില്‍ മാത്രമേ ട്രസ്റ്റിക്ക് അധികാരമുള്ളൂവെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ ചുമതലയേല്‍ക്കുന്നതില്‍ തടസ്സമില്ലെന്നും ആയിരുന്നു ഹൈക്കോടതി ഉത്തരവായിരുന്നത്. ഇതിനെതിരെ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദൈനംദിന കാര്യങ്ങ ളില്‍ ഇടപെടാന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കാന്‍ നീക്കം നടത്തിയത്. അതേസമയം ക്ഷേത്രത്തിലേക്കുള്ള വഴി, കീഴ്‌ക്കാവ് ക്ഷേത്രം, ഊട്ടുപുര എന്നിവ ഉള്‍പ്പെടുന്ന 35 സെന്റ് ഭക്തരുടെ സഹകരണത്തിലാണ് ക്ഷേത്രകമ്മിറ്റി വാങ്ങുന്നത്. ക്ഷേത്രത്തിലെ നിലവിലെ ഭരണസമിതിയുടെ പേരിലാണ് ഈ ഭൂമികളുള്ളത്. 1943ലാണ് ക്ഷേത്രം നാട്ടുകാര്‍ക്ക് വിട്ടുകൊടുത്ത തെന്നാണ് പറയുന്നത്. അക്കാലത്ത് ഓലവെച്ച് മറച്ച് ഷെഡ്ഡ് മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായാണ് ഇന്നത്തെ നിലയിലേക്ക് എത്തുന്നത്.

crime-administrator

Recent Posts

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

1 hour ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

13 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

16 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

17 hours ago