News

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു. മരിച്ച 8 പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. 12 പേ‌ർക്ക് പരിക്കേറ്റു.

അഞ്ച് സ്‌ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്‌ടറി ലൈസൻസോടെയാണ് പ്രവ‌ർത്തിച്ചിരുന്നത്. സുദർശൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി യിൽ കെട്ടിടത്തിലെ ഏഴ് മുറികൾ പൂർണമായും തകർന്നു.

മറ്റ് മുറികളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സ്‌ഫോടന സ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

7 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

7 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

8 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

9 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

10 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

19 hours ago