Kerala

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി വെള്ളിയാഴ്ച മുതല്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ വെള്ളിയാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനാണു തീരുമാനം.

പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിട്ടുള്ള നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിർദേശിച്ചിരിക്കുന്നത്.

ഇതിനിടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും ഉണ്ടായി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അശാസ്ത്രീയമെന്നാണ് മോട്ടോര്‍ വാഹന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പറയുന്നത്. സിഐടിയു ഒഴികെയുള്ള മറ്റ് ട്രേഡ് യൂണിയന്‍ സംഘടനകളാണ് സമരം നടത്തുന്നത്.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

8 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

9 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

9 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

10 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

11 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

20 hours ago