Crime,

‘മുഖ്യമന്ത്രി പറഞ്ഞ കാലം മാറിയത്’, സിദ്ധാർത്ഥിന്റെ കൊലയോടെ മനസിലാകാതിരുന്ന കേരളത്തിലെ ജനങ്ങൾക്ക് മനസിലായി – സൺ ഇന്ത്യ

കോട്ടയം . മുഖ്യമന്ത്രി പറഞ്ഞപോലെ കാലം മാറിയത് എങ്ങനെ എന്നുള്ളത് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തോടുകൂടി ഇത്രയും കാലം മനസിലാകാതിരുന്ന കേരളത്തിലെ ജനങ്ങൾക്ക് മനസിലായെന്ന് സണ്‍ ഇന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. തോമസ് മാത്യു തിരുവല്ല. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകുന്നതിന്റെ കാരണം സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തോടെ ജനങ്ങള്‍ക്ക് കൂടുതല്‍ മനസിലായി – അഡ്വ. തോമസ് മാത്യു തിരുവല്ല പറഞ്ഞു.

കുട്ടികള്‍ കേരളം വിടുന്നതിലുള്ള ആശങ്ക ബിഷപ്പ് പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് കാലം മാറിയത് ബിഷപ്പ് അറിഞ്ഞില്ലെന്നാണ്. സിദ്ധാർത്ഥിന്റെ മരണത്തോടെ ‘മുഖ്യമന്ത്രി പറഞ്ഞ കാലം മാറിയതെങ്ങനെ’യെന്നു കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. കേരളത്തിലെ മിക്ക കാമ്പസുകളും ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സംഘടനയെ ഉപയോഗിച്ച്, കാലങ്ങള്‍ക്കു മുമ്പ് വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ രാഷ്‌ട്രീയം തൊഴിലാക്കി മാറ്റിയവരാണ് ഹോസ്റ്റലുകള്‍ കയ്യടക്കുന്നത്.

മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് കാമ്പസുകളിൽ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവുമില്ല. മിക്ക കോളജുകളിലും മയക്കുമരുന്ന് വ്യാപകമാണ്, മിക്സഡ് കോളജുകളില്‍ ഫ്രീ സെക്‌സും. കോളജിനുള്ളില്‍ എന്തു നടക്കുന്നു എന്ന് പുറത്ത് പറയാന്‍ വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും ക്ലാസ് റപ്രസന്റേറ്റീവുമായ സിദ്ധാര്‍ത്ഥിനെ റാഗ് ചെയ്തു എന്ന് വിശ്വസിക്കാന്‍ കഴിയില്ല, പുതുതായി വരുന്ന വിദ്യാര്‍ത്ഥിക ളെയാണ് റാഗ് ചെയ്യാറുള്ളത് – അഡ്വ. തോമസ് മാത്യു തിരുവല്ല പറഞ്ഞു.

കോളജിനുള്ളിലെ ഗുണ്ടാസംഘത്തിന്റെ അപ്രീതിക്ക് കാരണമായ തിന്റെ പേരില്‍ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി മര്‍ദ്ദിച്ചു എന്നു വേണം കരുതേണ്ടത്. കുറേക്കാലമായി കാമ്പസുകളില്‍ നിന്നും പുറത്തുവരുന്നതില്‍ ഏറെയും ക്രിമിനലുകളും മയക്കു മരുന്നിന്റെ അടിമകളുമാണ്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാമ്പസുകള്‍ ഗുണ്ടാത്താവളങ്ങളായി തുടരും. പഠിക്കേണ്ട വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകും. ഭാവി കേരളം ഈ ക്യാമ്പസുകളില്‍ വാര്‍ത്തെടുക്കുന്ന ക്രിമിനലുകളുടേതായിരിക്കും. അഡ്വ. തോമസ് മാത്യു തിരുവല്ല പറഞ്ഞു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

10 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

11 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

12 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

23 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

24 hours ago