Crime,

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം ഉണ്ടായ ശേഷം ബസിലെ മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ. തമ്പാനൂർ പൊലീസാണ് യാദവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് യദുവിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷൻ മാസ്റ്ററെയും കണ്ടക്റ്ററെയും മൊഴിയെടുത്ത് വിട്ടയച്ചിരുന്നു.

സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും കണ്ടക്ടറെയും പൊലീസ് ചോദ്യം ചെയ്തു. തര്‍ക്കത്തിന് ശേഷം കണ്ടക്ടര്‍ സുബിന്‍ ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ രാവിലെ വിളിപ്പിച്ചത്. സി പി എം പ്രവർത്തകനായ ഇയാൾ മെമ്മറി കാര്‍ഡ് കാണാതായതില്‍ പങ്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

സിസിടിവി മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇയാൾ നൽകിയിട്ടുള്ള മൊഴി. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും സുബിനെയും വിട്ടയച്ച പോലീസ് തുടർന്ന് ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് കസ്റ്റഡിയിൽ എടുത്ത് കൊണ്ട് പോവുകയായിരുന്നു. തര്‍ക്കത്തിന് ശേഷം കണ്ടക്ടര്‍ സുബിന്‍ ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു.

മേയറുമായി തർക്കമുണ്ടായതിന്‍റെ പിറ്റേ ദിവസം എടിഒയ്ക്ക് മൊഴി നൽകാൻ യദു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഇവിടെ സിസിടിവി ക്യാമറകളില്ല. എന്നാൽ ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതു സംബന്ധിച്ച് തെളിവുകൾ ഉണ്ടെന്നാണ് പോലീസ് ഭാഷ്യം. ബസിൽ മൂന്നു നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നു. മേയർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ പരിശോധനയിൽ ക്യാമറയുടെ ഡിവിആർ ലഭിച്ചുവെങ്കിലും മെമ്മറി കാർഡി കിട്ടിയിരുന്നില്ല.

അതേസമയം സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ഭാര്യ ബിന്ദു ആരോപിച്ചിട്ടുണ്ട്. രാവിലെ ഏഴുന്നേറ്റ ഉടന്‍ മുന്നറിയിപ്പില്ലാതെ വീട്ടില്‍ എത്തിയ പത്തോളം പൊലീസുകാര്‍ ലാല്‍ സജീവിനെ പിടിച്ചുകൊണ്ടുപോയെന്ന് പറഞ്ഞ ഭാര്യ വസ്ത്രം മാറാന്‍ പോലും ഭര്‍ത്താവിനെ അനുവദിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.

മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗിയായ ലാല്‍ സജീവ് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിട്ടുളള വ്യക്തിയാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഭര്‍ത്താവിനെ കേസില്‍പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നതായി ഭാര്യ ആരോപിച്ചിട്ടുണ്ട്. അതേസമയം സി പി എമ്മിനെ നാണം കെടുത്തിയ കേസിൽ മേയർക്കും എം എൽ എ ക്കുമെതിരെയുള്ള കേസുകൾ തുടർന്ന് കൂടുതൽ നിയമ കുരുക്കുകളിലേക്ക് പോകുമെന്ന് നിയമ വിദഗ്ധർ പറയുന്നതിനിടെ ഡ്രൈവർ യദുവിനെ കൊണ്ട് കേസുകൾ പിൻ വലിപ്പിക്കാൻ ശ്രമങ്ങൾ നടക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

3 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

4 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

6 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

6 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

7 hours ago