Connect with us

Hi, what are you looking for?

Cinema

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുന്നതെന്തിന്? ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന അന്വേഷണ റിപ്പോർട്ടുകൾ ഒളിച്ചു വെക്കാനുള്ളതോ?

മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മിഷന് തീരുമാനമെ ടുക്കാനുള്ള യാതൊരു അവകാശവുമില്ല. റിപ്പോര്‍ട്ടിലുള്ളത് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു.

ടേംസ് ഓഫ് റെഫറന്‍സ് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതാണ് ഒരു അന്വേഷണ കമ്മിഷന്റെ ചുമതല. കമ്മിഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം നിയമസഭയിലും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാൽ റിപ്പോർട്ട് പരസ്യപ്പെടുത്തണം എന്നതില്‍ നിര്‍ബന്ധമില്ലെങ്കിലും കമ്മിഷന് സ്വയം അത്തരത്തി ലൊരു തീരുമാനം എടുക്കാനുള്ള അധികാരമില്ലെന്നാണ് കെ നാരായണ കുറുപ്പ് പറയുന്നത്.

എന്ത് സംഭവിച്ചാലും ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ശാശ്വത പരിഹാരമായെന്നാണ് പൊതുവായ ഒരു ജനകീയ ധാരണ. വിദ്യാസമ്പന്നര്‍ വരെ അങ്ങനെ കരുതുന്നു. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മാത്രമാണ് ‌അധികാരികൾ സ്വീകരിക്കുക. കമ്മിഷന്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാ ക്കാറില്ല. ഇത്തരത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പിന്നീട് ചവറ്റുകുട്ടയിലേക്ക് പോകും – ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു.

കേരളത്തിൽ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. സുരക്ഷയാണ് പരമപ്രധാനം. കുമരകം ബോട്ട് ​ദുരന്തത്തിൽ നടത്തിയ ജുഡീഷ്യൽ കമ്മിഷൻ അന്വേഷത്തിൽ ജല സുരക്ഷാ കമ്മിഷണറെ നിയോ​ഗിക്കണമെന്ന നിർദേശം റിപ്പോർട്ടിൽ ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നു വരെ അങ്ങനെയൊരു തസ്തിക ഉണ്ടായിട്ടില്ല. റെയിൽവെയിൽ അത്തരത്തിൽ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ ഉണ്ട്. അപകടമുണ്ടായാൽ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ സ്ഥലത്തെത്തും – ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...