തനിക്കെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കണമെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കുള്ള മറുപടിയാണ് ബുധനാഴ്ച കേരളം നേരിൽ കണ്ടത്. ഇത് പിണറായി വിജയനുള്ള മറുപടിയാണ്. പിണറായിയെ കസേരയിലിരുത്തി ഭരണം നടത്തുന്ന റിയാസ് മുഹമ്മദിനു കേരളം നൽകിയ മറുപടി. സംസ്ഥാന ഡി ജി പിയെ കൈയ്യിൽ വെച്ച് അധികാരത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് ചിന്തിക്കുന്ന മൂളയില്ലാത്ത വർക്കുള്ള മറുപടികൂടിയാണിത്.
സുരേഷ് ഗോപിയെ കള്ളക്കേസിൽ കുടുക്കിയതിനു കേരളത്തോട് മറുപടി പറയേണ്ടത് ഔദ്യോഗികമായി പിണറായി വിജയനാണ്. മരു മകനായ റിയാസിനുള്ള മറുമരുന്നായി ഇതെല്ലാം. ചില കണക്ക് പുസ്തകങ്ങളിൽ വരും ചില കണക്കുകൾ.. വരില്ലെന്ന് കരുതരുതരുത്. കേരളത്തിലെ ഓരോ നൂറു വോട്ടിലും വെറും 56 മുതൽ 58 വോട്ടുകളാണ് പിണറായിക്ക് അധികാര കസേരയിലെത്താനുള്ള വ്യത്യാസം എന്ന് മറന്നു പോവരുത്.
ബാക്കിയുള്ള ജനതയും കേരളത്തിലുള്ളതാണെന്നു മറക്കരുത്. പിണറായി ഭരിക്കുന്നത് അവരുടെ മുഴുവൻ അവകാശങ്ങളും ആവശ്യങ്ങളും തൂത്തെറിഞ്ഞിട്ടാവരുത്. ഇതാണോ നീതി. ഇതാണോ ജനാധിപത്യം? ഇതാണോ കമ്മ്യൂണിസം? ഇതാണ് ധാർഷ്ട്യം..അഹങ്കാരം ആവുന്ന അധികാരം. കാലം ഇതിനൊക്കെ മറുപടി തരും. അപ്പോൾ താങ്ങാനുള്ള ശക്തി ഉണ്ടാവില്ല. മിയോ ആശുപത്രി പോലും വേണ്ടെന്നു പറഞ്ഞു പുറം തള്ളും.