കോട്ടയം സ്വദേശിയ ഡോക്ടർക്ക് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണ അന്ത്യം .ഡോക്ടർക്കും കൂടെയുണ്ടായിരുന്നവർക്കും യുവാവിന്റെ കുത്തു ഏറ്റു . ഡോക്ടർ മരണപ്പെട്ടിരിക്കുന്നു .പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയിൽ കൊണ്ട് വന്നപ്പോഴാണ് സംഭവം . ഈ സംഭവം നടന്നു കഴിഞ്ഞപ്പോൾ ആരോഗ്യ മന്ത്രി പറഞ്ഞത് ഡോക്ടർക്ക് പരിചയ സമ്പത് ഇല്ലായിരുന്നത്രെ .അപ്പോൾ പരിചയ സമ്പത്തു ഉണ്ടായിരുന്നെങ്കിൽ അയ്യാളെ കീഴ്പെടുത്താനുകുമായിരിക്കും അല്ലെ അതാണ് ആരോഗ്യ മന്ത്രി ഉദ്ദേശിച്ചത് . അതായത് ഡോക്ടർമാരെല്ലാം കരാട്ടെയും കളരി ഇതൊക്കെ പഠിച്ചിട്ട് വേണം ജോലിക്കു വരാൻ എന്നല്ലേ ആ ചോദ്യത്തിലൂടെ അവർ ഉദ്ദേശിച്ചത് .കുഴപ്പക്കരനായ ആപ്രതിയെ ഒരു സുരക്ഷിത ഒരു മാർഗങ്ങളും അവലംബിക്കാതെ ഇത്തരത്തിൽ ഡോക്ടറുടേ മുന്നിൽ എത്തിച്ച നമ്മുടെ പോലീസുകാക്കുണ്ടല്ലോ അവർക്കു ഒരു ബിഗ് സല്യൂട്ട്. വളരെവിശുദ്ധമായ ഒരു ജോലി മന്സിൽക്കണ്ടു അത് പ്രാവർത്തികമാക്കാൻ ഇറങ്ങിത്തിരിച്ച ആ ഇരുപത്തിനാലുകാരിയുടെ ദാരുണ അന്ത്യംഎത്ര പ്രതീക്ഷയോടെ ആവും അവർ ആ കുപ്പായമണിഞ്ഞിട്ടുണ്ടാവുക എന്തൊക്കെ സ്വപ്‌നങ്ങൾ എന്തൊക്കെ പ്രതീക്ഷകൾ . ആകെ ദുരന്തമാണ് നമ്മുടെ സർക്കാർ സംവിധാനം . . വന്ദന എന്ന് പേരായ ഡോക്ടർക്കാണ് മാരകമായ രീതിയിൽ കുത്തു ഏറ്റത്. കയ്യിലും മുഖത്തും കഴുത്തിന്റെ ഭാഗത്തും കുത്തേറ്റിരുന്നു . ഹോസ്പിറ്റലിലെ ഓപ്പറേഷൻ കത്രിക ഉപയോഗിച്ചാണ് യുവാവ് പോലീസ് ഉദ്യോഗസ്ഥരെയും കാലിൽ ഉണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടുന്നതിനിടെ ആണ് ഇത്തരത്തിൽയുവാവ് പെരുമാറിയത് .പൂയപ്പള്ളി സ്വദേശിയാണ് ഈ യുവാവ് തന്റെ വീട്ടുപരിസരത്തു വച്ച് പരിസരവാസികളുടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലിസിനെ ഇയാൾ തന്നെ ഫോൺ വിളിച്ചു വരുത്തുകയും തനിക്കു കാലിൽ പരിക്കേറ്റിട്ടുണ്ടെന്നു പോലീസിനെ അറിയിക്കുകയും തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ആയിരുന്നു . സെക്യൂരിറ്റിക്കും കൂടെയുള്ള പോലീസുകാർക്കും സെക്യൂരിറ്റിക്കും കുത്തേറ്റു .
ഇയാൾ മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നു കരുതുന്നു . ഡോക്ടർ വന്ദനയുടെ അവസ്ഥ വളരെ ഗുരുതരമായി തുടരുകയായിരിരുന്നു
എന്നാൽ ഇപ്പോൾ മരണം സ്ഥിരീകരിച്ചിരുന്നു . യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ഇത്തരത്തിൽ പെരുമാറിയത് . വെളുപ്പിന് നാലുമണിക്കായിരുന്നു ഈ സംഭവങ്ങൾ . തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു എന്നാൽ ഇപ്പോൾ ഡോക്ടറുടെ മരണം സ്ഥിരീകരിച്ചിരുന്നു . വെറും ഇരുപത്തി നാല് വയസു മാത്രം പ്രായമുള്ളൂ വനിതാ ഡോക്ടർക്ക് കൊലയാളിയുടെ പേര് സന്ദീപ് എന്നാണ് .ഹോം ഗാർഡിനും ബന്ധുവിനും കുത്തു ഏറ്റിരിക്കുന്നു .
കുറ്റവാളിക്ക് സ്വബോധം ഇല്ലെന്നു പറയാം എന്നാൽ കേരള പോലീസിലുള്ളവർ ഇത്തരം നിരുത്തരവാദപരമായി പെരുമാറുക എന്ന് പറയുന്നത് കുറച്ചു കഷ്ടമാണ് . ഒരു അക്രമിയെ അല്ലെങ്കിൽ മാനസിക വെല്ലുവിളി നേരിടുന്നവർ ഒക്കെ ഡോക്ടർക്ക് മുന്നിലെത്തിക്കുമ്പോൾ ചില കീഴ്വഴക്കങ്ങൾ ഉണ്ട്, അല്ലെങ്കിൽ അത്തരം പുതിയ ചില കീഴ് വക്കങ്ങൾ കൊണ്ട് വരേണ്ടതുണ്ട് .അത് എന്ത് കൊണ്ടാണ് നമ്മുടെ പോലീസിനും സർക്കാരിനും ഒക്കെ പിടികിട്ടാതെ പോകുന്നത് .