സമൂഹത്തിൽ രണ്ടു തരം നീതി ഏർപ്പെടുത്തുന്നതിൽ പിണറായി സർക്കാരിനൊപ്പം വരില്ല ഒരു സർക്കാരും. മയക്കുമരുന്നിന്റെ ഉപയോഗം മലയാളസിനിമയിൽ വളരെകൂടുതലെന്നു അണിയറ പ്രവർത്തകർ ആണയിട്ടു പറഞ്ഞിട്ടും ചെവിയിൽ പഞ്ഞി തിരുകിയ പ്രതീതിയുമായാണ് കേരളം സർക്കാർ . പരസ്യമായ മയക്കുമരുന്ന് ഉപയോഗമാണ് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നത് എന്നാൽ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നമട്ടാണ് സർക്കാരിന് ഇത് സർക്കാർ സ്പോന്സർഡ് പ്രോഗ്രാമാണോ എന്നും സംശയിക്കേണ്ടതായുണ്ട് .

അഭിനേതാക്കൾ പരസ്യമായാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നത് എന്നും. യുവനടന്മാർക്കിടയിൽ പ്രതേകിച്ചും മയക്കയുമരുന്നു ഉപയോഗം കൂടുതലാണെന്നും രഞ്ജിത്ത് .കുറച്ചു ദിവസം മുന്നേ പൊതു സമൂഹത്തെ അറിയിച്ചിരുന്നു .പോരാത്തതിന് ഷൂട്ടിങ്ങിൽ സഹകരിക്കാതിരിക്കുക സമയത്തു പ്രൊജെക്ടുകൾ തീർക്കാതെ ഇരിക്കുക.സംവിധായകർക്ക് സ്വാതന്ത്രമായി സിനിമകൾ ചെയ്യാൻ കഴിയാതെ വരുക അനാവശ്യമായി അതിന്റെ സാങ്കേതിക കാര്ര്യങ്ങളിൽ ഇടപെടുക ഇതൊക്കെ ആണ് പ്രധാന പ്രശ്നമായി അണിയറ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ . അണിയറയിൽ കേൾക്കുന്നത് ചില സീനുകൾ അഭിനേതാവിന്റെ ബന്ധുക്കൾക്ക് ഇഷ്ടപ്പെടാത്തതിനാൽ അത്തരം രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നുമൊക്കെയാണ് . ..ഒരേസമയം തന്നെ ഒരുപാടുസംവിധായകർക്കു തീയതി നൽകുകയും എന്നാൽ കൃത്യ സമയത്തുസിനിമകൾ ചെയ്യാമെന്നുറപ്പ് പറഞ്ഞ ചിത്രങ്ങൾ ചെയ്തു തീർക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഏന് ബി ഉണ്ണികൃഷ്ണൻ കുറച്ചു ദിവസം മുൻപ് പത്ര സമ്മേളനത്തിൽ പറഞ്ഞു ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടു രസിക്കുന്നതക്കല്ലാതെ നാവൊന്നു ചലിപ്പിക്കാൻ ചലച്ചിത്ര വികസന കോര്പറേഷന് എന്നൊരു പ്രസ്ഥാനത്തെ ആർക്കൊക്കെയോ ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം നിലനിർത്തി പോരുന്ന ഒന്നാണത്
അങ്ങനെ വരുമ്പോൾ നിർമാതാക്കൾ വലിയ തരത്തിലുള്ള സാമ്പത്തിക ബാധ്യതകൾ അഭിമുഖീകരിക്കേണ്ടതായും വരുന്നു. കടം വാങ്ങിയും ലോണെടുത്തും സിനിമ ചെയ്യാനിറങ്ങി പുറപ്പെടുന്ന നിര്മാതാക്കളെല്ലാം വല്ലാത്തൊരു പ്രതി സന്ധിയെ അഭിമുഖീകരിക്കുക. ആണിപ്പോൾ . ഏറ്റവും കഷ്ട്ടം ആദ്യമായി സിനിമ എടുക്കാനായി പുറപ്പെടുന്നവരാണ് അവന്റെ കാര്യം കട്ടപ്പുക. അവർക്കു ഒരു തരത്തിലും ലാഭമുണ്ടാകില്ലെന്നു മാത്രമല്ല അവർ വല്ലാത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയും പിന്നീട് ഒരിക്കലും സിനിമ ചെയ്യാനായി വരുവാൻ അവർ താല്പര്യപ്പെടുകയുമില്ല പൊതു സമൂഹം ചോദിക്കുന്നത് മലയാള സിനിമയുടെ പോക്ക് എങ്ങോട്ടാണെന്നാണ് ഒരു കാലത്തു ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ചിരുന്നു, മലയാള സിനിമ .കലാമൂല്യമുള്ള ചിത്രങ്ങളും തികഞ്ഞ പ്രൊഫഷണൽ സമീപനമായിരുന്നു ആദ്യകാലത്തു മലയാള സിനിമ അനുവർത്തിച്ചു പോന്നത് സംവിധായകനും നിർമാതാവും ആയിരുന്നു അതിനൊത്ത അണിയറപ്രവർത്തകരും അവരുടെ കയ്യൊപ്പു ചാർത്തിയ കലാമൂല്യത്തിൽ ഇന്ത്യയിലെ മറ്റേതൊരു ചിത്രത്തിനൊപ്പവും കിട പിടിക്കുന്നതായിരുന്നു. എത്ര എത്ര കലാമൂല്യമുള്ള ചിത്രങ്ങൾ മറ്റു ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു .ഒരിക്കൽ എടുത്തഷോട്ട് നന്നാവാത്തതിനാൽ വീണ്ടും എടുക്കണമെന്ന് ആവശ്യപ്പെടുകയും സംവിധായകൻ നന്നായി എന്ന് പറഞ്ഞിട്ടും കുറച്ചുകൂടി എനിക്ക് നന്നാക്കാൻ സാധിക്കും എന്ന് പാഞ്ഞു വീണ്ടും അപകടകരമായ ഷോട്ടിലേക്കു പോവുകയും അദ്ദേഹത്തിന്റെ അവസാനത്തിലേക്കു നയിക്കുകയും ചെയ്താണ് . അത്തരമൊരു മഹാ നടൻ വിരാജിച്ചിരുന്ന മലയാള സിനിമയാണ് ഇന്ന് ലോക തോൽവി അവസ്ഥയിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹീറോ ജയൻ അദ്ദേഹത്തെ കുറിച്ചാണ് .

ഇത് പോലെയൊക്കെ വേണമെന്നാലാ പറഞ്ഞു വരുന്നത് അനാവശ്യമായ താരാരാധനയും പ്രൊഫഷണൽ സമീപനമില്ലാതെ വരുന്നതും ഒരു പരിധി വരെ ഈ അവസ്ഥക്ക് കാരണമാണ്. എന്നെങ്കിലും മലയാള സിനിമ പഴയ പ്രതാപത്തിലേക്കു തിരികെ വരുമോ അറിയില്ല. കഴിവും പാകതയുമുള്ളവർ വെള്ളിത്തിരയിലേക്ക് എങ്ങനെയും കടന്നു കൂടാൻ പാട് പെടുമ്പോൾ ഇത്തരം ആൾക്കാർ സിനിമയുടെ മൂല്യത്തെ തന്നെ അപ്പാടെ തകർക്കുന്ന്നു താന്പോരിമ ആണ് ഇപ്പോൾ മലയാള സിനിമയിൽ പ്രധാനമായും അരങ്ങേറുന്നത് .ഒരു സിനിമ നടനായാൽ എല്ലാം തികഞ്ഞു എന്നവർ കരുതുന്നു.സിനിമ അത് പൂര്ണമാവുന്നതു അനവധി കലാകാരന്മാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .സിനിമാ നടൻ മാത്രമുണ്ടായാൽ സിനിമ ഉണ്ടാവില്ല.