Connect with us

Hi, what are you looking for?

Cinema

ബി ജെ പി സ്ഥാനാർഥി പട്ടികയിൽ തിരുവനന്തപുരത്ത് നടി ശോഭന

തിരുവനന്തപുരം . ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയിൽ തിരുവനന്തപുരത്ത് നടി ശോഭന. കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക രണ്ടു ദിവസത്തിനുള്ളിൽ ബിജെപി പ്രഖ്യാപിക്കും. 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി കേരള നേതാക്കളുമായി ശനിയാഴ്ച ഡൽഹിയിൽ അവസാനഘട്ട ചർച്ചകൾ നടക്കുകയാണ്.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭന, നിർമാതാവ് സുരേഷ്കുമാർ എന്നിവരുടെ പേരുകൾ ആണ് പരിഗണനയിലുള്ളത്. ബി ജെ പി നേതൃത്വം ഇതിൽ ശോഭനക്കാണ് ഏറെ പരിഗണന നൽകുന്നത്. ശോഭനയുമായി സുരേഷ് ഗോപി വഴി ചർച്ച നടന്നെന്ന ചർച്ചകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആദ്യ ഘട്ടത്തിൽ ബി ജെ പി പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾക്ക് പുറമെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പേരും ഉണ്ട്. ശ്രീധരൻപിള്ളക്കാണ് പത്തനംതിട്ടയിൽ സഹായതയേറെ. ചാലക്കുടിയിൽ ട്വന്റി ട്വന്റി നേതൃത്വവുമായി ബന്ധപ്പെട്ട് പൊതുസമ്മതനെ കളത്തിലിറക്കും. ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ സമീപകാലത്തായി ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നടന്‍ ദേവന്‍, മേജര്‍ രവി, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ് മല്‍സരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിക്കുമെന്നാണ് വിവരം. ബിജെപി സ്ഥാനാര്‍ഥിയെ ആണ് ഇനി അറിയേണ്ടത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരുടെ പേരുകള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കേട്ടിരുന്നു. മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മല്‍സരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയ പിറകെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന സൂചനകൾ പുറത്ത് വരുന്നത്. ഇത്ര വലിയ വനിതാ സംഗമം ഇതിനു മുൻപ് കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ വനിതാസംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്നും ജനുവരി മൂന്നിനു നടന്ന സമ്മേളനത്തിൽ ശോഭന പ്രസംഗിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതിന്റെ ചിത്രം ‘ഹ്യൂജ് ഫാൻ മൊമന്റ്’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ തരാം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...