Connect with us

Hi, what are you looking for?

India

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹ​മായ ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപണം വിജയം

ചെന്നൈ . ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹ​മായ ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു. ശനിയാഴ്ച വൈകീട്ട് 5.35നു ശ്രീഹരി കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ഉപഗ്രഹം ജിഎസ്എൽവി റോക്കറ്റ് ഉപയോ​ഗിച്ച് വിക്ഷേപിക്കുന്നത്. ജിഎസ്എൽവിയുടെ 16ാ മത് വിക്ഷേപണ മാണിത്.

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങലുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപ​ഗ്രഹാധിഷ്ടിത റിസർച്ച് ആന്റ് റെസ്ക്യൂ സർവീസസിനുള്ള പിന്തുണ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപിച്ചിരിക്കുന്നത്.

എർത്ത് സയൻസസ് മന്ത്രാലയമാണ് വിക്ഷേപണത്തിന്റെ പൂർണ ചെലവും വഹിച്ചത്. ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥാപിക്കുന്ന ഉപ​ഗ്രഹം വരും ദിവസങ്ങളിൽ ഭ്രമണ പഥം ഉയർത്തി ജിയോ സ്റ്റേഷണറി ഓർബിറ്റിലെത്തിക്കും. 2014ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ഡി, 2016ൽ വിക്ഷേപിച്ച ഇൻസാറ്റ് 3 ഡിആർ എന്നീ ഉപ​ഗ്ര​ഹങ്ങളുടെ പിൻ​ഗാമിയാണ് ഇൻസാറ്റ് 3 ഡിഎസ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...