Connect with us

Hi, what are you looking for?

Business

കൊച്ചിയിൽ 4,000 കോടിയുടെ 3 വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി

കൊച്ചി . ഭാരതത്തിന് അഭിമാനമായി കൊച്ചിയിൽ 4,000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പല്‍ശാലയില്‍ 1,799 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡ്രൈ ഡോക്ക്, വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 970 കോടി രൂപ ചെലവില്‍ നിര്‍മിച്ച രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല, പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിധാനാഴ്ച ഉദ്ഘാടനം ചെയ്തത്.

ഇന്ന് സൗഭാഗ്യത്തിന്റെ ദിനമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത് തന്നെ. കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാൻ അവസരം കിട്ടി. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കാണ് ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തിന്റെ അടുത്ത വിമാനവാഹിനി ഇവിടെ നിന്നാണ് നിര്‍മിക്കുക. പ്രധാന മന്ത്രിയുടെ സബ്കാ സാത് സബ്കാ വികാസ്പ ദ്ധതിയുടെ ഭാഗമായാണ് ഇവ നടപ്പിലായിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കാണ് പ്രധാനമന്ത്രി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ അടുത്ത വിമാനവാഹിനികൾ ഇവിടെയാണ് ഇനി നിര്‍മിക്കുക. കൊച്ചിയെ ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

പുതുവൈപ്പിനിലാണ് ഐഒസിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. 1236 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ ടെര്‍മിനല്‍. 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ എല്‍ പി ജി ആവശ്യകത നിറവേറ്റാന്‍ ശേഷിയുള്ള വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ പി ജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ രാജ്യത്തിനെ സഹായിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...