Kerala

സിഐടിയു അംഗവും പാർട്ടി മെമ്പറുമായ രജനി അസുഖത്തെ തുടർന്ന് നവകേരള സദസിന് പോയില്ല, എന്നാൽ പിന്നെ നീ ഓട്ടോ ഓടിക്കേണ്ടെന്നു CITU, എന്താ ഇല്ലേ പിണറായിയുടെ ഭരണം?

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുത്തില്ലെന്നു ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ യുവതിയെ ജോലി ചെയ്യാൻ അനുവദിക്കാതെ സിപിഎം – സിഐടിയു പ്രവർത്തകർ. നവകേരള സദസിൽ പങ്കെടുത്തില്ലെന്നു ആരോപിച്ച് എന്താണ് കാരണം എന്ന് പോലും അന്വേഷിക്കാതെയാണ് അർത്ഥ പട്ടിണിക്കാരായ ഒരു പാർട്ടി കുടുംബത്തെ CITU പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്.

ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനി രജനിയാണ് സിപിഎം – സിഐടിയു പ്രവർത്തകർ ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. സിഐടിയു അംഗവും പാർട്ടി മെമ്പറുമായ രജനി അസുഖത്തെ തുടർന്നാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നത് എന്നതാണ് യാഥാർഥ്യം. ഇപ്പോഴുള്ള വിട്ടുമാറാത്ത പനിയിൽ നിന്നും അവർ ഇനിയും മുക്തി നേടിയിട്ടില്ല.

കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിൽ വാഹനമിട്ടാണ് രജനി ഓട്ടോറിക്ഷ ഓടിച്ചു വരുന്നത്. പതിവുപോലെ ഓട്ടോ ഓടിക്കാനായി ശനിയാഴ്ച രാവിലെ അസുഖമാണെങ്കിലും വീട്ടിൽ പട്ടിണി ആവരുതല്ലോ? എന്ന് കരുതി രജനി സ്റ്റാൻഡിലെത്തുമ്പോൾ ഓട്ടോ ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞു സിഐടിയു കൺവീനർ ഉൾപ്പെടെയുള്ളവർ രജനിയെ തടയുകയായിരുന്നു.

നവകേരള സദസിന് പങ്കെടുക്കണമെന്ന പാർട്ടി നിർദ്ദേശം ലംഘിച്ചതിനാണ് ഇതെന്നാണ് അവർ രജനിയോട് പറയുന്നത്. സിഐടിയു അംഗവും പാർട്ടി മെമ്പറുമായ രജനി അസുഖത്തെ തുടർന്നാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നത്. ഇതിന് പിന്നാലെയാണ് നേതൃത്വം തനിക്കെതിരെ വിലക്കേർപ്പെടുത്താൻ പുറപെട്ടതെന്നാണ് രജനി പറയുന്നത്. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചാൽ ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷ് ഞായറാഴ്ച മുതൽ ജോലിക്ക് കയറേണ്ടെന്നു ഭീഷണിപ്പെടുത്തി യതായും രജനി പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോയും രജനി പുറത്തുവിട്ടിരിക്കുകയാണ്.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

36 mins ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

2 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

2 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

3 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

4 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

5 hours ago