Kerala

മേജർ രവിയും കോൺഗ്രസ്സ് നേതാവ് സി രഘുനാഥും ബി ജെ പിയിൽ ചേർന്നു

നടനും ചലച്ചിത്ര സംവിധായകനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ സി രഘുനാഥും ബി ജെ പിയിൽ ചേർന്നു. ഇരുവരും ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് പാർട്ടി അഗത്വം സ്വീകരിച്ചത്. ഇരുവർക്കും ജെ പി നദ്ദ ആശംസകൾ നേർന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ ബി ജെ പിയിൽ ചേരാൻ സാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മേജർ രവി നിരവധി പ്രശസ്തമായ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സി രഘുനാഥ് കോണഗ്രസ്സിന്റെ മലബാറിലെ ഉന്നതനേതാക്കളിലൊരാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെയുള്ള യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു’, നേതാക്കളുടെ പാർട്ടി പ്രവേശന ചിത്രങ്ങൾ പങ്കിട്ട് കൊണ്ട് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ദേശീയതയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ മേജർ രവി പറഞ്ഞു. നേരത്തേ തന്നെ ബി ജെ പിയുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് മേജർ രവി. എന്നാൽ അദ്ദേഹം ബി ജെ പിയിൽ ഔദ്യോഗികമായി അംഗത്വം എടുത്തിരുന്നില്ല. ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന മേജർ രവി 2021 ൽ കോൺഗ്രസ് പരിപാടിയിൽ രംഗത്ത് വന്നതോടെ അദ്ദേഹം ബി ജെ പി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

തനിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളോട് ആണ് താത്പര്യമില്ലാത്തതെന്നും എന്നാൽ ബി ജെ പി ദേശീയ നേതൃത്വം മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നുമായിരുന്നു അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നത്. എന്തായാലും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മേജർ രവിയെ ബി ജെ പി സ്ഥാനാർത്ഥിയാ ക്കാനുള്ള സാധ്യത ഉണ്ട്.

ബി ജെ പി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനേയും സി പി എമ്മിനേയും അതിരൂക്ഷമായ ഭാഷയിലായിരുന്നു സി രഘുനാഥ് വിമർശിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ദേശീയതയ്ക്കെതിരെ പ്രവർത്തിക്കുന്നുവെന്നായിരുന്നു രഘുനാഥ് കുറ്റപ്പെടുത്തിയത്. ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കോൺഗ്രസ് വിടുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

6 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

7 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

7 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

7 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

7 hours ago