Connect with us

Hi, what are you looking for?

Kerala

അമ്മായി അപ്പനു സല്യൂട്ട് അടിച്ച് മരുമോൻ, ഇത് വല്ലാത്ത പി ആർ വർക്ക് ആയിപ്പോയി റിയാസേ..?

ഇരുപതു മണിക്കൂറിന് ഒടുവിലെ നാടകീയതയ്ക്ക് ശേഷം ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കിട്ടി. കൊല്ലം ആശ്രാമം മൈതാനിയിൽ അശ്വതി ബാറിന് സമീപം കുഞ്ഞിനെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിയെ കിട്ടിയത്. ആശ്രാമം മൈതാനത്തിന് സമീപം ഓട്ടോ നിർത്തി ആരോ കുട്ടിയെ ഇറക്കി നിർത്തുകയായിരുന്നു. അപ്പോൾ തന്നെ നാട്ടുകാരുടെ ശ്രദ്ധയിൽ കുട്ടി എത്തി. പിന്നീട് ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടർന്ന് പേരു ചോദിച്ചപ്പോൾ അബിഗേൽ സാറാ റെജിയെന്ന് മറുപടിനൽകുകയും നാട്ടുകാർ ഫോണിൽ കാണിച്ചുനൽകിയ രക്ഷിതാക്കളുടെ ചിത്രങ്ങൾ തിരിച്ചറിയുകയുമായിരുന്നു.

തുടർന്ന് നാട്ടുകാർ കുടിക്കാൻ വെള്ളംനൽകി. ഉടൻതന്നെ പൊലീസിലും വിവരമറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്. കുട്ടിയെ തിരിച്ചു കിട്ടിയതിനു പിന്നാലെ സ്വന്തം അമ്മായിയപ്പൻ കൂടിയായ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നതാണ് ഏറെ രസകരം.

റിയാസിന്റെ പോസ്റ്റ് ഇങ്ങനെ … മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരള പോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്.. എന്നാണ് റിയാസിന്റെ വാക്കുകൾ.

മന്ത്രി റിയാസ് അമ്മായി അപ്പനു സല്യൂട്ട് അടിച്ച് അഭിനന്ദിച്ചപ്പോൾ പ്രതികളെ കണ്ടെത്തണമെന്ന് ഓർമിപ്പിച്ചു കൊണ്ട് ശൈലജ ടീച്ചറും രംഗത്തെത്തി. അഭിഗേൽ സാറാ റെജിയെന്ന ആ കുഞ്ഞുമകൾക്ക് നമ്മുടെയെല്ലാം വീട്ടിലെ കുഞ്ഞു മക്കളുടെ മുഖമായിരുന്നു. ആ കുഞ്ഞിനെ തിരിച്ച് കിട്ടുകയെന്നത് ഓരോരുത്തരുടെയും ആഗ്രഹവും. ഒടുവിൽ ആ കുഞ്ഞുമകളെ കണ്ടെത്തിയിരിക്കുന്നു. അങ്ങേയറ്റത്തെ ആശ്വാസം അഭിഗേലിന്റെ കുടുംബത്തിന്റെ ആശ്വാസം. ഈ നിമിഷം ഈ നാട്ടിലെ മുഴുവൻ മനുഷ്യരുടെയും ആശ്വാസമാണ്. അഭിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ അടിയന്തരമായി കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.ഇതായിരുന്നു ശൈലജ ടീച്ചറുടെ പോസ്റ്റ്.

ഇവിടെ ഒരുവൻ ആ കുഞ്ഞിന്റെ തിരോധാനം പോലും അമ്മായിയപ്പന്റെ പി ആർ വർക്കിനായി ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ബാക്കിയാവുന്ന , അഥവാ പ്രസക്തമാകുന്ന ചോദ്യം ആ പ്രതികൾ എവിടെ എന്നത് തന്നെയാണ്. ഇവിടെ അമ്മായിയപ്പന്റെ പോലീസിനെ വാഴ്ത്തിപ്പാടുമ്പോൾ മനസിലാക്കേണ്ട ഒരുകാര്യമുണ്ട്. അതായത് കുട്ടിയെ തട്ടി കൊണ്ട് പോയവർ കുട്ടിയെ ഉപേക്ഷിച്ചു പോയി അത് കൊണ്ട് കുട്ടിയെ കിട്ടി. അതല്ലെ സത്യം.

ഇനി മാർട്ടിനെ പോലെ പ്രതികൾ തന്നെ വെളിപ്പെടുത്തേണ്ടി വരും അവരാണ് തട്ടിക്കൊണ്ട്‌ പോയത്‌ എന്ന്.അതുവരെ ആഭ്യന്തര മന്ത്രിയും കൂട്ടരും ഇങ്ങനെ തപ്പിക്കോണ്ടേ ഇരിക്കും. ഇവിടെ അഭിനന്ദനമർഹിക്കുന്നവർ നാട്ടുകരാണ്. ജനങ്ങളാണ്. അല്ലാതെ അമ്മായിയപ്പനല്ല. ഉണർന്നുപ്രവർത്തിച്ച കേരളജനതയാണ് അബിഗെയ്ൽ എന്ന കുഞ്ഞുമോളുടെ തിരിച്ചു വരവിൽ പ്രധാന പങ്കുവഹിച്ചിരുന്നത്. അല്ലാതെ AC റൂമിൽ ഒന്നരക്കോടിയുടെ ബസിൽ 360 ഡിഗ്രി കറങ്ങുന്ന കസേരയിൽ ആസനമുറപ്പിച്ച മുഖ്യമന്ത്രിക്കല്ല.

കുട്ടിയെ കണ്ടെത്തിയത്തിൽ ചാനലുകാരുടെ പങ്കും ചെറുതല്ല. ഈ ഒരു മിസ്സിംങ് കേസ് ഒരു സെന്‍സേഷണല്‍ ന്യൂസാക്കി ഇത്ര നേരവും ലൈവാക്കി നിര്‍ത്തിയതും, ഒടുവില്‍ കുറ്റവാളികള്‍ക്ക് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടുകയല്ലാതെ വെറെ ഒരു മാര്‍ഗവുമില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും പലരും മാപ്രകള്‍ എന്ന് അധിക്ഷേപിക്കുന്ന ഇവിടത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ഈ കേസിലെ നിരന്തരമായ ഇടപെടലുകളുടെ ഫലം തന്നെയാണ്….

ആയിരകണക്കിന് കുട്ടികള്‍ ദിവസവും തട്ടികൊണ്ട് പോകപെടുന്ന രാജ്യത്ത് ഒരു കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടുക എന്നത് വലിയൊരു കാര്യം തന്നെയാണ്. എന്തായാലും പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി എന്നാണ് അറിയാനാവുന്നത് .
അബിഗേലിനെ തട്ടിക്കൊണ്ട പോയ സംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു എന്നും റിപോർട്ടുകൾ വരുന്നുണ്ട്. കൊല്ലം കുണ്ടറ കുഴിയം സ്വദേശിയായ കൊടും ക്രിമിനലിലേക്കാണ് അന്വേഷണം നീളുന്നത്. ഈ വർഷം തന്നെ പൊലീസ് പിടികൂടിയ കവർച്ചാ കേസിലെ പ്രതി. തയ്യാറാക്കിയ രേഖാ ചിത്രത്തിന് ഈ ക്രിമിനലുമായി സമാനതകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം കുഴിയത്തെ ക്രിമിനലിലേക്ക് എത്തുന്നത്. ഇയാളെ പിടിച്ചാൽ എല്ലാം വ്യക്തമാകും. ഇതിനുള്ള ശ്രമത്തിലാണ് പൊലീസ്. ആളെ കണ്ടെത്തുകയോ ഒളിവിലാണെന്ന് ഉറപ്പാക്കാൻ കഴിയുകയോ ചെയ്താൽ മാത്രമേ മറ്റ് വിവരങ്ങൾ പൊലീസ് പരസ്യമാക്കൂ. കുട്ടിയെ സുരക്ഷിതമായി കിട്ടിയ ആശ്വാസത്തിലാകും ഇനി അന്വേഷണം.

പേരും വീട്ടു വിലാസവും വയസ്സും കേസ് ചരിത്രവും അടക്കം എല്ലാം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള നിർദ്ദേശം എല്ലാ പൊലീസ് സ്‌റ്റേഷനും നൽകി കഴിഞ്ഞു. ഇയാളുടെ പുതിയ ചിത്രവും പൊലീസിന് കിട്ടിയിട്ടുണ്ട്. അതുപയോഗിച്ചാണ് കൊല്ലത്ത് ഇനി പരിശോധന നടക്കുക. ഇയാളെ കണ്ടെത്താനായില്ലെങ്കിൽ പടം പുറത്തു വിട്ട് ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കും. കൂട്ടത്തിലുള്ള സ്ത്രീയുടെ ശബ്ദം കണ്ടെത്താനും പൊലീസ് ശ്രമം നടത്തുന്നുണ്ട്. പണത്തിനായി തട്ടിക്കൊണ്ടു പോയതാണ് അബിഗേലിനെ എന്നാണ് പൊലീസ് സംശയം. പൊലീസ് പരിശോധന കർശനമായതു കൊണ്ട് കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നും കരുതുന്നു.

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് രേഖാ ചിത്രത്തിലുള്ളതെന്നാണ് സൂചനയുള്ളത്. ഈ വർഷം ഫെബ്രുവരിയിൽ പൊലീസ് പിടികൂടിയ വ്യക്തിയാണ് ഇയാളെന്നും സൂചനയുണ്ട്. അന്ന് സംഭവ ദിവസം സംശായാസ്പദമായി കണ്ട ഇരുചക്രവാഹനം കേന്ദ്രീകരിച്ച് കിളികൊല്ലൂർ പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ സ്‌പെഷ്യൽ ടീമും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ പ്രതിയുമായി സാമ്യമുള്ള രേഖാചിത്രമാണ് പൊലീസിലെ വിദഗ്ധൻ തയ്യറാക്കിയത്. ഇതോടെയാണ് കുഴിയം സ്വദേശിയിലേക്ക് സംശയം എത്തുന്നത്.

മേക്കോണിലുള്ള വീട് കുത്തിത്തുറന്ന് വീടിന്റെ മെയിൻ ബെഡ്‌റൂമിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവനോളം വരുന്ന സ്വർണമാലയും ഓരോ പവനോളം വരുന്ന രണ്ട് വളകളുമാണ് അന്ന് അയാളും കൂട്ടാളിയും മോഷ്ടിച്ചത്. കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സി.സി ടി.വി ദൃശ്യങ്ങളുടെ സഹായ ത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ ജയിലിൽ നിന്നിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്റെ സൂചനയായി ഈ തട്ടിക്കൊണ്ടു പോകലിനേയും വിലയിരുത്തുന്നു. ഏതായാലും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...