
1983 കാലഘട്ടത്തില്‍ ട്രെന്‍ഡ്‌സെറ്ററായി മലയാള സിനിമയില്‍ അവതരിച്ച നടനാണ് റഹ്‌മാന്‍. ഓരോ വര്‍ഷം കഴിയുന്തോറും സന്തൂര്‍ ഡാഡി എന്ന് വിശേഷിപ്പിക്കാവുന്ന സുന്ദരന്‍ ആകുന്ന നടന്‍ കൂടിയാണ് ഇദ്ദേഹം. അടുത്തിടെ തന്റെ കുടുംബത്തിലെ ഒരു സന്തോഷവാര്‍ത്ത നടന്‍ പങ്കുവച്ചിരുന്നു. താനൊരു മുത്തച്ഛനായി എന്നതായിരുന്നു ആ വാര്‍ത്ത. അന്നും സോഷ്യല്‍ മീഡിയയും ആരാധാകരും ഒരുമിച്ചു പറഞ്ഞു കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ലെന്ന്.
അദ്ദേഹം നടന്‍ വിക്രമുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും അതിന്റെ ആഴത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചുമൊക്കെയാണ് ഇക്കുറി വാചാലനായത്. നടന്‍ വിക്രം തന്റെ കെന്നിയാണ്. ആ സൗഹൃദത്തിന്റെ കാലപ്പഴക്കവും ആഴവും റഹ്‌മാന്റെ വാക്കുകളിലുണ്ടായിരുന്നു. തമിഴ് സിനിമയില്‍ അഭിനയം തുടങ്ങിയപ്പോള്‍ കിട്ടിയ കൂട്ടാണ്. വിക്രം സിനിമയില്‍ വരുമെന്ന് അന്ന് എനിക്കു തോന്നിയിട്ടില്ല. പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യ പിണക്കമുണ്ടായിരുന്നു. അന്നു വീടു വിട്ടിറങ്ങിയ വിക്രം എന്റെ വീട്ടിലായിരുന്നു താമസം. അത്രയും സൗഹൃദമുണ്ടു കെന്നിയുമായി റഹ്‌മാന്‍ പറയുന്നു. സിനിമയിലെ തന്റെ ചില പ്രവര്‍ത്തികളും ഗോസിപ്പുകള്‍ ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. അതിനു കാരണം തന്റെ തുറന്ന സമീപമാണ്. ശോഭനയുമായും രോഹിണിയുമായും ആണ് ഏറ്റവുമധികം ഡേറ്റിംഗ് കഥകള്‍ വന്നിട്ടുള്ളത്. ആദ്യമൊക്കെ വിഷമം വരുമായിരുന്നു. അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നതായിരുന്നു വിഷമം. പിന്നീട് അതു ശീലമായി. ഈ ജോലിയുടെ ഒരു ഭാഗം തന്നെയാണ് ഗോസിപ്പുകളും എന്നത് മനസിലാക്കി. ഇപ്പോള്‍ താന്‍ ഭാര്യയോട് പറയും പുതിയ ഗോസിപ്പുകളൊന്നും വരുന്നില്ലല്ലോ എന്ന്. ആ സമയം ഭാര്യയുടെ മറുപടി അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെന്ന് എന്നായിരിക്കും. ഗോസിപ്പുകളോട് എന്നും ആളുകള്‍ക്ക് താല്‍പര്യമാണ്. എന്റെ കള്‍ച്ചര്‍ അനുസരിച്ചു ഞാന്‍ കുറച്ച് ഓപ്പണായിരുന്നു. വളര്‍ന്നതും, പഠിച്ച രീതിയും അങ്ങിനെയായിരുന്നുവെന്നാണ് റഹ്‌മാന്‍ പറയുന്നത്. സിനിമയില്‍ ശോഭനയും, രോഹിണിയുമൊക്കെ സമപ്രായക്കാരായിരുന്നു. അന്നു സെറ്റില്‍ ഉപയോഗിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ തരും. ഞാന്‍ ഇവരെയും കൂട്ടി ഐസ്‌ക്രീം കഴിക്കാനും, ഫുഡ് കഴിക്കാനും പോകുമായിരുന്നു. അങ്ങനെയൊക്കെ സിനിമയില്‍ അല്ലാതെ പബ്ലിക്കായിട്ട് ചെയ്തപ്പോഴാണ് പല ഗോസിപ്പുകളും ഉണ്ടായിട്ടുള്ളത്. എനിക്ക് ഒളിക്കാന്‍ അധികമൊന്നും ഇല്ല. എനിക്കുണ്ടായിരുന്ന ആ ഒരു ഇഷ്ടം വരെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും റഹ്‌മാന്‍ തുറന്നു പറയുന്നുണ്ട്. എല്ലാവരും ചര്‍ച്ചചെയ്തിട്ടുള്ള കാര്യവുമായിരുന്നു. സാധാരണ മനുഷ്യനാണ് ഞാനും. വികാരങ്ങള്‍ എല്ലാവരെയും പോലെ എനിക്കും ഉണ്ടെന്നും താരം പറയുന്നു. ഞാന്‍ പുസ്തകം എഴുതുമെങ്കില്‍ അതിലും സത്യങ്ങളല്ലേ എഴുതാനാകൂ. അതുകൊണ്ടു തന്നെ നിലവില്‍ പുസ്തകമെഴുത്ത് എന്നത് ചിന്തയിലില്ല. സമീപകാലത്തായി സിനിമാ മേഖലയിലെ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവുമെല്ലാം ചര്‍ച്ചയായി മാറുന്നുണ്ട്. ഒരു പ്രൊഡ്യൂസര്‍ നമ്മളെ വിശ്വസിച്ച് ഒരുപാടു പൈസ മുടക്കി സിനിമ ചെയ്യുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. പടം തകര്‍ന്നാല്‍ നഷ്ടം എല്ലാവര്‍ക്കുമാണ്. എന്തെങ്കിലും ചെറിയ അപകടം വന്നാലും വലിയ നഷ്ടങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ അച്ചടക്കം എല്ലാവരും പാലിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പ്രഫഷനോട് ഭയവും ഭക്തിയും വേണം.ക്രിയേറ്റിവിറ്റിക്ക് ഒരു ലഹരിയുടെയും ആവശ്യമില്ല. ഇതൊന്നുമില്ലാത്ത അതുല്യ അഭിനേതാക്കള്‍ ഉണ്ടായിട്ടില്ലേ? മമ്മൂട്ടി, മോഹന്‍ലാല്‍, വേണുച്ചേട്ടന്‍, മധു സര്‍, നസീര്‍ സര്‍, ജോസ് പ്രകാശ്, ശിവാജി ഗണേശന്‍, നമ്പ്യാര്‍ സര്‍ ഇവരുടെയൊക്കെ ഒപ്പം അഭിനയിച്ചിരുന്നു എന്നും റഹ്‌മാന്‍ പറയുന്നു. അവരൊക്കെ വലിയ സ്റ്റാര്‍സാണ്. നേരത്തേ ഉറങ്ങി നേരത്തേ തന്നെ സെറ്റില്‍ എത്തും. അത്ര ഡെഡിക്കേഷന്‍ ആയിരുന്നു. സ്വാതന്ത്ര്യം എന്നൊന്നും ഉണ്ടായിരുന്നില്ല. ഇതൊരു ജോലിയാണ്. അല്ലെങ്കില്‍ നേരത്തേ തന്നെ എഗ്രിമെന്റ് വയ്ക്കണം, ഇത്ര സമയമേ അഭിനയിക്കാന്‍ പറ്റു എന്ന്. ആരേയും പ്രത്യേകം കുറ്റപ്പെടുത്തുകയല്ല, പൊതുവേ ലഹരി ഉപയോഗത്തെ പറ്റി കേള്‍ക്കുന്നുണ്ട്. അച്ചടക്കം വളരെ ആവശ്യമായ ഒന്നാണെന്നും റഹ്‌മാന്‍ പറയുന്നു.