Connect with us

Hi, what are you looking for?

Kerala

ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്ന് പറഞ്ഞു, 24 വിശദീകരണം തേടി; ‘അടി കൊടുത്ത്’ രാജി വെച്ച് ന്യൂസ് എഡിറ്റർ

ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്? ന്യൂസ് എഡിറ്ററോട് വിശദീകരണം ചോദിച്ച 24 നു അടി കൊടുത്ത് രാജി വെച്ച് ന്യൂസ് എഡിറ്റർ. ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്ന നിലപാടെടുത്ത ന്യൂസ് എഡിറ്ററോട് വിശദീകരണം ചോദിച്ച 24ന്യൂസിനു അടി കൊടുത്ത് രാജി വെച്ച് ന്യൂസ് എഡിറ്റർ. ശുശ്രൂഷാദൗത്യം വേണ്ടെന്നു വെച്ച താമരശ്ശേരി രൂപതാംഗമായ ഫാ.അജി പുതിയാപറമ്പലിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം ചര്‍ച്ചചെയ്ത 24 ന്യൂസിനെതിരെ ആരോപണവുമായി സിസ്റ്റര്‍ സോണിയ തെരേസ് രംഗത്ത് വന്നു പറഞ്ഞിരിക്കുകയാണ് ചർച്ച ചെയ്യാത്ത ചില സത്യങ്ങൾ.

വെള്ളിയാഴ്ചയാണ് ചാനല്‍ ‘മതകോടതിയോ?’ എന്ന തലക്കെട്ടിൽ ‘ഗംഭീര’ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് ഓടിയെത്തിയ സംഭവം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ 24 ചാനലിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയി വര്‍ക്ക് ചെയ്തിരുന്ന ഒരു ജേര്‍ണലിസ്റ്റിനെ പറ്റിയായിരുന്നു എന്നാണ് സിസ്റ്റര്‍ സോണിയ തെരേസ് തന്റെ പോസ്റ്റിൽ പറയുന്നത്. ലിറ്റര്‍ജി വിഷയത്തില്‍ ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്നായിരുന്നു ജേര്‍ണലിസ്റ്റ് തുറന്ന നിലപാട് എടുക്കുന്നത്. ഇതിന്റെ പേരിലും ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചതിന്റെ പേരിലും ഈ മാധ്യമ പ്രവര്‍ത്തകനോട് വിശദീകരണം ചോദിച്ച സ്ഥാപനമാണ് 24 ന്യൂസ് ചാനലെന്ന് സിസ്റ്റര്‍ സോണിയ തെരേസ് ആരോപിച്ചിരിക്കുന്നു.

തനിക്ക് ജോലിയേക്കാള്‍ വലുത് തന്റെ ഉറച്ച ക്രൈസ്തവ വിശ്വാസം ആണ് എന്ന് 24 ന്റെ മേലധികാരികളുടെ മുഖത്ത് നോക്കി പറഞ്ഞ് 24 ന്യൂസ് ചാനലില്‍ നിന്നും രാജി വച്ച് ഇറങ്ങേണ്ടി വന്നു അദ്ദേഹത്തിനെന്നും സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരിക്കുന്നു. 2018 ല്‍ മുളച്ച് പൊന്തിയ 24 ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന എല്ലാവരും ആ ചാനലിന്റെ നിയമങ്ങളും ചട്ടങ്ങളും വള്ളി പുള്ളി വിടാതെ പാലിക്കണം എന്ന് ശഠിക്കുകയും 2000 വര്‍ഷം പഴക്കം ഉള്ള കത്തേലിക്കാസഭ നിയമങ്ങളും ചട്ടങ്ങളും ഒന്നുമില്ലാതെ മുന്നോട്ട് പോകണം എന്ന് പറയുന്നതും അത്രയ്ക്കങ്ങ് യോജിച്ച് പോകുന്നില്ലല്ലോയെന്നും സിസ്റ്റര്‍ സോണിയ തുറന്നടിച്ചിട്ടുണ്ട്.

ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതാംഗമായ ഫാ.അജി പുതിയാപറമ്പലിന് ബിഷപ് റെമജിയോസ് ഇഞ്ചനാനിയിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഫാ.അജിയെ വിചാരണ ചെയ്യാന്‍ രൂപവത്കരിച്ച ട്രൈബ്യൂണലിന്റെ വിചാരണ തീരുന്നതുവരെയാണ് വിലക്ക് ഉള്ളത്. കത്തോലിക്കാ സഭയിലെ വൈദികനായി തുടരാന്‍ ഫാ.അജി ആഗ്രഹിക്കുന്നുണ്ടങ്കില്‍ മാത്രമേ ഈ വിലക്കുകള്‍ ബാധകമാകുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കൂദാശാ പരികര്‍മ്മങ്ങളില്‍ നിന്നെല്ലാം ഫാ.അജിയെ വിലക്കി. വിചാരണ കാലയളവില്‍ കോഴിക്കോട് മേരിക്കുന്നിലെ രൂപതാ വൈദിക മന്ദിരത്തില്‍ താമസികാണമെന്നും, വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റൊരിടത്തും കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെന്നും പരസ്യമായി കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. കുമ്പസാരിപ്പിക്കാനായി ഫാ.അജിക്ക് നല്‍കിയ അനുവാദം പിന്‍വലിച്ചതായും ബിഷപ് ഉത്തരവിലൂടെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മരണസന്നനായ ഒരാള്‍ ആവശ്യപ്പെട്ടാല്‍ കുമ്പസാരിപ്പിക്കാം എന്നും പറഞ്ഞിട്ടുണ്ട്.

വൈദിക മന്ദിരത്തില്‍ അല്ലാതെ വേറെ എവിടേയും ഫാദർ അജി താമസിക്കാന്‍ പാടില്ല. വൈദിക മന്ദിരം ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി കൂടാതെ യാത്ര ചെയ്യാനും ആരേയും സന്ദര്‍ശിക്കാനും പാടില്ല. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോകാനും മതമേലധികാ രികളേയും നിയമവിദഗ്ദ്ധരേയും കാണാന്‍ അനുമതി ആവശ്യമില്ലെന്നും ഈ ഉത്തരവില്‍ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതാന്‍ പാടില്ല, ടി.വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പൊതു മീറ്റിങ്ങില്‍ പങ്കെടുക്കരുത്, പൊതു വേദികളില്‍ പ്രസംഗിക്കരുത് എന്നിവയും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറ മ്പിനെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി ഏപ്രിലില്‍ നൂറാംതോട് പള്ളിയിലേക്ക് മാറ്റിയെങ്കിലും ചുമതലയേൽക്കു കയുണ്ടായില്ല. ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്ക് പോയ വൈദികനെ ആദ്യം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതു പിന്‍വലിച്ചശേഷമാണ് വിചാരണയ്ക്ക് ട്രിബ്യൂണലിനെ നിയമിക്കുന്നത് എന്നതാണ് സത്യം. കാനോനിക നിയമം അറിയാവുന്ന വൈദികനെ വക്കീലായി നിയമിക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നതാണ്. ഇതൊന്നും അറിയാതെയായിരുന്നു 24 ലെ ചർച്ച എന്നതാണ് ശ്രദ്ധേയം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...