Connect with us

Hi, what are you looking for?

Kerala

മൊട്ട അരുണിനെ പഞ്ഞിക്കിട്ട് പിന്നെ തേച്ചൊട്ടിച്ച് മറിയക്കുട്ടി അമ്മച്ചി

കേരളത്തിലെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാ വുന്ന നമ്മുടെ മറിയക്കുട്ടി അമ്മച്ചിയെ അറിയാത്ത മലയാളികളില്ല. പിണറായി എന്ന ഇരട്ട ചങ്കനെ വെറും ഓട്ട ചങ്കനാക്കിയ മജിസ്‌ട്രേറ്റ് മാറിയക്കുട്ടിയുടെ ആരാധകരാണ് ഇന്ന് കേരളത്തിലെ ബഹുഭൂരി പക്ഷം ജനങ്ങളും.

സൈബറിടത്തില്‍ സിപിഎം വെട്ടുകിളി കൂട്ടത്തെ തരിപ്പണമാക്കിയ മജിസ്‌ട്രേറ്റ് മറിയക്കുട്ടി ഇപ്പോഴിതാ ചർച്ചയിൽ കുത്തിത്തിരിപ്പുമായി വന്ന മൊട്ട അരുണ്കുമാറിനെ നാണം കെടുത്തി വിട്ടിരിക്കുകയാണ്. റിപ്പോട്ടർ ടി വി യിലെ കോഫി വിത്ത് അരുൺ കുമാർ എന്ന പരിപാടിയിൽ ലൈവിൽ അതിഥിയായി എത്തിയ മാറിയക്കുട്ടിയുടെ തഗ് മറുപടികൾക്ക് മുന്നിൽ ഇളിഭ്യനായി നിൽക്കേണ്ടി വന്ന അരുൺ കുമാറിന്റെ ഡിം ലൈറ്റ് പോലത്തെ ചിരി കണ്ടവർക്ക് ചിരി സഹിക്കാൻ പറ്റിയില്ല.

സിപിഎമ്മുകാർ ആരോപിക്കുന്നത് പോലെ മറിയക്കുട്ടിയെ പിച്ചയെടുപ്പിച്ചതിനു പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നു വരുത്തിത്തീർക്കാനായി ചർച്ചയിലുടനീളം കുനിഷ്ട് ചോദ്യങ്ങൾ ഉന്നയിച്ച അരുൺ കുമാറിന്റെ ഓരോ ചോദ്യത്തിനും തഗ് മറുപടികൾ കൊണ്ട് തിരിച്ചടിക്കുകയായിരുന്നു അമ്മച്ചി. കോൺഗ്രെസ്സിനല്ലേ ‘അമ്മ വോട്ട് ചെയ്യാറുള്ളത് എന്ന് ചോദിച്ച അരുൺ കുമാറിനോട് ‘അതെന്തിനാ നിന്നോട് പറയുന്നതെന്ന്’ മറിയക്കുട്ടി തിരിച്ചടിച്ചു. ഇതോടെ വോട്ടവകാശം ഒരു പൗരന്റെ സ്വകാര്യതയാണ്. അത്തരമൊരു ചോദ്യം ചോദിച്ചതിൽ മാപ്പു ചോദിക്കുന്നു എന്ന് പറഞ്ഞ് അരുൺ കുമാർ തടിയൂരുകയായിരുന്നു.

മറിയക്കുട്ടിയോട് പോരിന് ചെന്നുകേറിക്കൊടുത്ത ദേശാഭിമാനിയും സൈബർ സഖാക്കളും തലങ്ങും വിലങ്ങും അടിമേടിച്ച് മാപ്പും ചോദിച്ച് തിരിഞ്ഞു നോക്കാത്ത നെട്ടോട്ടത്തിലാണ്. ഇപ്പോള്‍ സിപിഎമ്മിന് നേരെ വലിയ പരിഹാസമാണ് ഇക്കാര്യത്തിൽ ഉയരുന്നത്. ചോദ്യങ്ങള്‍ പേടിയുള്ള പിണറായി വിജയനേയും സിപിഎമ്മിനേയും ചോദ്യശരങ്ങള്‍ കൊണ്ട് മുള്‍മുനയില്‍ നിര്‍ത്തി മജിസ്‌ട്രേട്ട് മറിയക്കുട്ടി എന്ന സാധാരണക്കാരിയായ ഒരു വൃദ്ധ മാതാവിന് സിപിഎമ്മിന്റെ അരാചകത്വത്തെ എതിര്‍ക്കാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചോതോ ടെയാണ് മറിയക്കുട്ടിക്ക് നേരെ സഖാക്കളുടെ കലിയിളകിയത്. ഈ വൃദ്ധമാതാവിന് നേരെ വ്യാജങ്ങള്‍ പ്രചരിപ്പിച്ചു. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മറിയക്കുട്ടി സിപിഎം നടത്തിയ വ്യാജപ്രചരണ ങ്ങള്‍ ഓരോന്നായി പൊളിച്ചടുക്കുക യാണിപ്പോൾ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...