Connect with us

Hi, what are you looking for?

Kerala

കോൺഗ്രസ് എംപി ടി.എൻ.പ്രതാപന്റെ മകൻ ആഷിഖ് വിവാഹിതനായി

തൃശൂർ . കോൺഗ്രസ് എംപി ടി.എൻ.പ്രതാപന്റെ മകൻ ആഷിഖ് വിവാഹിതനായി. അപർണയാണ് വധു. ലളിതമായ ചടങ്ങു കളോടെയായിരുന്നു വിവാഹം. പരിമിതമായ ആളെ മാത്രമേ ക്ഷണിച്ചിരുള്ളൂ എന്നും ടി.എൻ.പ്രതാപൻ സമൂഹമാധ്യമത്തിൽ കുറിച്ചു. മകന്റെ വിവാഹത്തിന്റെ ഭാഗമായി നിർധനരായ രണ്ടു പെൺകുട്ടികളുടെ വിവാഹത്തിന് വേണ്ട പുടവയും ആഭരണങ്ങളും കൈമാറിയെന്നും ടി.എൻ.പ്രതാപൻ കുറിപ്പിൽ പറഞ്ഞു.

കെപിസിസി പ്രസിഡന്റും പാണക്കാട് സാദിഖലി തങ്ങളും ഇരിഞ്ഞാലക്കുട ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടനും ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് വി.കെ.വിജയനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘വിവാഹത്തിന് വന്നവരോടും ആശംസകൾ നേർന്നവരോടും പ്രാർഥനകൾ നൽകിയവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കട്ടെ’’– വിവാഹത്തിന്റെ ചിത്രം പങ്കുവച്ച് ടി.എൻ.പ്രതാപൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...