Connect with us

Hi, what are you looking for?

Exclusive

TROLL _ 2023 ലെ ഏറ്റവും വലിയ കണ്ടുപിടുത്തം നടത്തി സിപിഎം നേതാവ് എ.കെ. ബാലൻ ചരിത്രത്തിലേക്ക്

പാലക്കാട് . (Toll 2023) 2023 ലെ ഏറ്റവും വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് സിപിഎം നേതാവ് എ.കെ. ബാലൻ. സത്യത്തിൽ വാർത്തയിലൂടെ ഇവിടെ പറയുന്നത് മുഴുവൻ ബാലനെ ട്രോളി കൊണ്ടാണെന്നു നേരത്തെ പറയട്ടെ. ബാലനെ ട്രോളാതിരിക്കാൻ വയ്യ. ബാലന്റെ കണ്ടു പിടുത്തം സംബന്ധിച്ച പ്രസ്താവന കണ്ടാൽ മാധ്യമ രക്തം ശരീരത്തോടുന്ന ആരും ട്രോളിപ്പോകും. മാത്രമല്ല ബാലന്റെ വീട്ടിൽ പോയി പത്ത് കുതിര പവൻ എങ്കിലും കഴുത്തിൽ അണിയിക്കും. അത്ര മഹാ കണ്ടുപിടിത്തമാണിത്.

നവകേരള സദസ് എന്ന ധൂർത്തിന്റെ പേരിൽ ഖജനാവിലെ ലക്ഷങ്ങൾ ചിലവഴിച്ച് വാങ്ങിയ ബസ്സിന്റെ കാര്യമാണ് ബാലൻ പറഞ്ഞിരിക്കുന്നതിൽ മുഖ്യം. ‘മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്ത വാഹനം എന്ന നിലയിൽ (ധൂർത്തിന്റെ ബസ്) മ്യൂസിയത്തിൽ വച്ചാൽ ലക്ഷക്കണക്കിനു പേർ കാണാൻ വരുമെന്നാണ് എ.കെ. ബാലന്റെ പുത്തൻ കണ്ടുപിടുത്തം. ഞെട്ടരുത് ഇനിയുമുണ്ട് ബാക്കി. ‘നവകേരള സദസ് ചരിത്രമാണെന്നും, ചലിക്കുന്ന കാബിനെറ്റ് എന്നത് ഒരുപക്ഷേ, ലോകചരിത്രത്തിൽ ആദ്യമായിരിക്കും’ എന്ന കണ്ടു പിടുത്തവും ബാലന്റെതായി പുറത്ത് വന്നിരിക്കുകയാണ്.’ മഹാ സംഭവമാണ് ബാലൻ.

‘എല്ലാം ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞു വന്ന’ പിണറായി സർക്കാർ ജനങ്ങൾക്ക് മൊത്തം ശരിയാക്കി കൊടുത്തിട്ടിരിക്കു മ്പോൾ, ‘ഇനി ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാൻ പോകുന്നതെന്ന തിന്റെ ഉദാഹരണമാണ് നവകേരള സദസ്സെന്ന’ കണ്ടു പിടുത്തവും സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയിട്ടുണ്ട്. ‘പര്യടനത്തിനായി ഉപയോഗിക്കുന്ന വാഹനം ടെണ്ടർ വച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി വില കിട്ടും’ എന്ന പച്ച നുണയും എ.കെ. ബാലന്‍ പറഞ്ഞിരിക്കുന്നു. ‘ചലിക്കുന്ന കാബിനെറ്റ് എന്നത് ഒരുപക്ഷേ, ലോകചരിത്രത്തിൽ ആദ്യമായിരിക്കും. ഇതിനെ തകർക്കാനാണ് ആഡംബര ബസ് എന്ന പ്രചാരണം നടത്തുന്നത്. ഇനിയെങ്കിലും ഈ പ്രചാരണം അവസാനിപ്പിക്കണം’ ബാലൻ പറഞ്ഞിരിക്കുന്നു.

നമ്മുടെ മണിയാശാനെക്കാൾ കൗതുക മുണ്ടാക്കുന്ന നേതാവായി ബാലൻ മാറിയിരിക്കുന്നു എന്നതാണ് ബാലന്റെ പ്രസ്താവന വിളിച്ചു പറയുന്നത്. സത്യത്തിൽ വല്ലാത്ത പണിയായി പോയി. പ്രതിപക്ഷം അടക്കം ഭയന്ന് വിറച്ച് പോയി. ബാലൻ പറഞ്ഞതൊക്കെ കേട്ട് ( ലവലേശം പോലും സത്യമല്ലാത്തത് ) കേരളം മൊത്തം വിശ്വസിച്ചു പോയി. ഇടത് പക്ഷം നെഞ്ചോട് ചേർത്തു വെക്കുന്ന സമസ്ത തങ്ങളുടെ മുഖ പത്രത്തിൽ എഴുതിയിരിക്കുന്ന മുഖ പ്രസംഗം ബാലൻ ഒന്ന് വായിക്കണം.’ ‘ഈ സദസ് ആരെ കബളിപ്പിക്കാൻ?’ എന്നും, ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യയാണെന്നും ആണ് അവർ പോലും പറഞ്ഞിരിക്കുന്നത്. മിസ്റ്റർ ബാലൻ എന്ത് പറയുന്നു?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...