Connect with us

Hi, what are you looking for?

Kerala

റോബിൻ ബസിനെ വഴി നീളെ തടഞ്ഞു പകവീട്ടി പിഴയിട്ടു എംവിഡി യും മോട്ടോർ വാഹന വകുപ്പും

പത്തനംതിട്ട . മോട്ടര്‍ വാഹനവകുപ്പിന്റെ നടപടികൾക്ക് പുല്ലിന്റെ പോലും വില നൽകാതെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സർവീസ് ആരംഭിച്ച റോബിന്‍ ബസ് സർവീസിനെതിരെ വീണ്ടും എംവിഡി യും മോട്ടോർ വാഹന വകുപ്പും. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയ ബസ് നൂറു മീറ്റർ തണ്ടും മുൻപ് പരിശോധനയുമായി എംവിഡി എത്തുകയായിരുന്നു. റോബിൻ ബസിനെ വഴി നീളെ തടഞ്ഞു പകവീട്ടി പിഴയിടുകയാണ് എംവിഡി യും മോട്ടോർ വാഹന വകുപ്പും എന്നതാണ് സത്യം.

പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി റോബിന്‍ ബസിനു എം വി ഡി 7500 രൂപ പിഴയിട്ടു. പിന്നീട് ബസ് പാലാ ഇടപ്പാടിയിൽ എത്തുമ്പോൾ. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം കനത്തതോടെ അവർ ബസ് വിട്ടയച്ചു. കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പറഞ്ഞത്. പരിശോധന നടന്നതോടെ അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ അനുഗമിക്കുന്നുണ്ട്.

റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിക്കുന്നത് ഓഗസ്റ്റ് 30നാണ്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു. യാത്രക്കാരുടെ ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്.45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ഫിറ്റ്നസ് ടെസ്റ്റ് പാസായി.

ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബർ 16നു വീണ്ടും സർവീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പിടികൂടി.‘വയലേഷൻ ഓഫ് പെർമിറ്റ്’ എന്ന ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. ബസ് ഉടമയ്ക്കു തിരികെ നൽകണമെന്നു റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പിന്നീട് ഉത്തരവിട്ടു. പിന്നീട് ബസ് തിരികെ കിട്ടി.

‘റോബിൻ ബസ് നൂറുശതമാനം നിയമം പാലിച്ചാണു സർവീസ് നടത്ത വരുന്നത്. സർക്കാരിൽ അടയ്ക്കാനുള്ള എല്ലാം തുകയും അടച്ചു. ഇതെന്റെ തൊഴിലാണ്. എന്റെ ബസിന് എതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥന്മാർക്കെതിരെ അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയിരിക്കുകയാണെന്നും ബസ് ഉടമ ബേബി ഗിരീഷ് പറയുന്നു. മറുപടി കിട്ടിയ ശേഷം നിയമ നടപടിയുമായി മുന്നോട്ടു പോകും.

1999ൽ എരുമേലി – എറണാകുളം എക്സ്പ്രസ് ബസ് സർവീസ് വിലനൽകി വസങ്ങി സ്വകാര്യ ബസ് സംരംഭകനാവുകയായിരുന്നു ബേബി ഗിരീഷ് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 സർവീസുകൾ നേരത്തെ ഉണ്ടായിരുന്നു. 2007ൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വലതുകാൽ, കൈ എന്നിവയുടെ ചലനശേഷി നഷ്ടപ്പെട്ട ബേബി ഗിരീഷ്, കോവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വന്നതോടെ എരുമേലി – എറണാകുളം സർവീസ് ഒഴിച്ചുള്ളതെല്ലാം വിൽക്കുകയായിരുന്നു.

.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...