ന്യൂഡൽഹി . ഉത്തർപ്രദേശിലെ ഇറ്റാവയിൽ എക്സ്പ്രസ് ട്രെയിനിന്റെ 2 കോച്ചുകൾക്ക് തീപിടിച്ചു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്ന് ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെട്ട എക്സ്പ്രസ് ട്രെയിനിന്റെ 3 കോച്ചുകളിലാണ് തീപിടിത്തം ഉണ്ടായത്.
9 പേർക്ക് പരുക്കുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. തീ കണ്ടയുടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്നു റെയിൽവേ അറിയിച്ചു.
ബുധനാഴ്ച ഇറ്റാവ ജില്ലയിലെ സരായ് ഭൂപത് റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ ദർഭംഗ എക്സ്പ്രസിന്റെ (02570) പാഴ്സലും സ്ലീപ്പറും ഉൾപ്പെടെ മൂന്ന് കോച്ചുകേള്ക്കാന് തീ പിടിക്കുന്നത്. ഒമ്പത് യാത്രക്കാർക്കാണ് പൊള്ളലേറ്റത്.