Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ വേലത്തരം കലക്കി രാജീവ് ചന്ദ്രശേഖർ

ഹമാസ് നേതാവിന് പ്രസംഗിക്കാന്‍ കേരളത്തില്‍ അവസരം നല്‍കിയ പിണറായി സര്‍ക്കാര്‍ പ്രീണന രാഷ്‌ട്രീയം നടത്തുന്നു എന്ന് വിമര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ആക്രമണോത്സുകരായി കേരളത്തിലെ ഇടതു പത്രപ്രവർത്തകർ ഇരുന്നത്. എന്നാൽ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന്റെ തുടര്‍ച്ചയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്. എന്നാല്‍ പത്രപ്രവര്‍ത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് വളച്ചുകെട്ടില്ലാതെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കിയപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കും അത് ചെറിയ ഷോക്കായി. രാജീവ് ചന്ദ്രശേഖറിന്റെ തുടക്കം തന്നെ ഞാനൊരു ഇറെസ്പോണ്‍സിബിള്‍ പൊളിറ്റീഷ്യന്‍ (ഉത്തരവാദിത്വമില്ലാത്ത രാഷ്‌ട്രീയക്കാരന്‍) ഒന്നുമല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു. അപ്പോഴേക്കും ഒരു പത്രപ്രവർത്തകന്റെ ഭീഷണി എത്തി. ട്വീറ്റിന്റെ പേരില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സിപിഎം കേസ് കൊടുക്കും എന്നായിരുന്നു. ഭീഷണി. എന്നാൽ അതിനെ പുച്ഛത്തോടെ രാജീവ് ചന്ദ്രശേഖര്‍ അതിനെ നിസ്സാരമായി തള്ളി.
ഉത്തരവാദപ്പെട്ട സ്ഥാനത്ത് കേന്ദ്രമന്ത്രിയായിരിക്കെ താങ്കള്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കളമശേരി സ്ഫോടനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്?- ഒരു വനിതാ പത്രപ്രവര്‍ത്തകയുടെതായിരുന്നു ഈ ചോദ്യം. ഇതിന് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മറുപടി ഇതാണ്:”ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കുകയായിരുന്നു കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇത് ആ സര്‍ക്കാര്‍ നടത്തിയ പ്രീണനം തന്നെയാണ്. കേരള സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്. “. കേന്ദ്രമന്ത്രി വളച്ചുകെട്ടില്ലാതെ സത്യം പറഞ്ഞപ്പോള്‍ ഇക്കുറി ഞെട്ടിയത് പത്രപ്രവര്‍ത്തകര്‍ തന്നെയാണ്.
“ഹമാസ് നേതാവ് നല്‍കി ജിഹാദിന്റെ പേരില്‍ കളമശേരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ബോംബ് സ്ഫോടനം നടത്തി എന്നാണോ താങ്കള്‍ പറയുന്നത്?”- ഇതായിരുന്നു ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യം.
ഇതിന് കൃത്യമായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. “കേരളത്തില്‍ മതമൗലികവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അതേക്കുറിച്ച് തെളിവുകള്‍ എത്രവേണമെങ്കിലുമുണ്ട്. എല്ലാവര്‍ക്കും അത് അറിയാം. ഹമാസിന്റെ ചീഫിന് ഇവിടെ ഒരു പലസ്തീന്‍ അനുകൂല റാലിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുത്തത് ഇവിടുത്തെ പിണറായി സര്‍ക്കാരാണ്. അത് ഒരു പ്രീണനരാഷ്‌ട്രീയത്തിന്റെ തെളിവാണ്. അതാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. “- അദ്ദേഹം വളച്ചുകെട്ടില്ലാതെ ഉത്തരം പറഞ്ഞപ്പോഴും വിടാന്‍ ചിലര്‍ തയ്യാറില്ലായിരുന്നു. സത്യത്തിൽ അത് ശെരിയല്ലേ. കേരളത്തിലെ യുവാക്കളോട് സംസാരിക്കാൻ സോളിഡാരിറ്റി ഏർപ്പെടുത്തിയത് ഒരു ഭീകരനെയാണ്. അതിനു പോലും ഇവർക്ക് കഴിഞ്ഞത് ഈ രാജ്യത്ത് ആയതുകൊണ്ടല്ലേ. സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ പോലും അതിനു സാധിക്കില്ല എന്നിരിക്കെ നാട്ടിൽ ഭീകരർ പിടിമുറുക്കുന്നു എന്നത് മനസിലാക്കി കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനു എങ്ങനെയാണ് തെറ്റ് പറയാൻ സാധിക്കുക. പക്ഷെ ന്യുനപക്ഷ പ്രീണന നയമുള്ള പിണറായി വിജയൻ അതിനെ വിഷം ചീറ്റുന്നു എന്ന് തന്നെ പറയുന്നു. ആഭ്യന്തരം കയ്യാളുന്ന പിണറായി നാട്ടിൽ ഭീകരർ വന്നതും പോയതും ഒന്നുമറിഞ്ഞില്ല. അതുകൊണ്ടു തന്നെ എൻ ഐ എ വന്നു ഭീകകരെ പൊക്കിക്കൊണ്ട് പോയതും പിണറായി അറിഞ്ഞില്ല. അറിഞ്ഞിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അത്രമേൽ ഈ കൊച്ചു കേരളത്തിൽ ഭീകര പ്രവർത്തനം വേരോടിയിരിക്കുന്നു. പക്ഷെ പിണറായിക്കോ സി പി എമ്മിനോ എതിരെ പറയുന്ന ഒരാൾ അപ്പോഴേ അനഭിമതൻ ആകുകയും അവരെല്ലാം ചാണകമോ സന്ഘിയോ ആകുകയും ചെയ്യുന്നു. പക്ഷെ കേരളത്തിൽ അധികം എത്താത്ത കണ്ണൂർക്കാരനായ കേന്ദ്രമന്ത്രി ഇത് മനസിലാക്കാതെയാണ് സത്യം വിളിച്ചു പറഞ്ഞത് എന്ന് എല്ലാവരും കരുതി. പക്ഷെ അത് തെറ്റാണു. അദ്ദേഹത്തിന് അത് നന്നായിട്ടറിയാം. അത് അറിഞ്ഞുവച്ചുകൊണ്ടു തന്നെ പിണറായി വിജയൻറെ മണ്ടയ്ക്ക് അടിക്കുക തന്നെയാണ് രാജീവ് ചന്ദ്രശേഖർ എന്ന മന്ത്രി പറഞ്ഞത്. അദ്ദേഹത്തെ മൊത്തത്തിൽ അങ്ങ് ഇല്ലാണ്ടാക്കി കളയാം എന്ന രീതിയിലാണ് മാധ്യമങ്ങൾ പത്ര സമ്മേളനത്തിന് എത്തിയത്. പക്ഷെ എല്ലാവരയുടെയും വായിൽ ആപ്പടിക്കുന്ന മറുപടിയായാണ് അദ്ദേഹം കൊടുത്തത്. മാധ്യമ സിങ്കങ്ങളുടെ മറ്റു ചോദ്യങ്ങളും മറുപടിയും ഇങ്ങനെയായിരുന്നു.
ഹമാസിന്റെ ജിഹാദ് ആഹ്വാനപ്രകാരം കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാണ് താങ്കള്‍ പറഞ്ഞത്. അതില്‍ താങ്കള്‍ ഉറച്ചുനില്‍ക്കുന്നോ എന്ന് വീണ്ടും മറ്റൊരു പത്രപ്രവര്‍ത്തകന്‍ ചോദ്യം തൊടുത്തു. തീര്‍ച്ചയായും എന്ന കേന്ദ്രമന്ത്രിയുടെ ഉത്തരം കേട്ട് പത്രപ്രവര്‍ത്തകര്‍ തന്നെ ഞെട്ടി. “മതമൗലികവാദത്തിന്റെ ഇരകള്‍ ആരാണ്? സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരായ ഇരകളാണ്. അതാണ് ഞാന്‍ പറഞ്ഞത് എന്റെ ആരോപണത്തെ വഴിതിരിച്ചുവിടാന്‍ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി കുറ്റസമ്മതം നടത്തി എന്നാണ്. പക്ഷെ ഈ സ്ഫോടനക്കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ല. എന്തിനാണ് – ചന്ദ്രശേഖര്‍ പറഞ്ഞു. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയെ കുടുക്കാനും ചിലര്‍ ഈ അവസരം ഉപയോഗിച്ചു. ദുഷ്ടലാക്കോടെ വന്ന അടുത്ത ചോദ്യം ഇതായിരുന്നു. അപ്പോള്‍ കേന്ദ്രമന്ത്രി കേരള പൊലീസിനെ സംശയിക്കുകയാണോ? – ഇതായിരുന്നു അടുത്ത കുടുക്കുന്ന ചോദ്യം. ഇതിനും കൃത്യമായ ഉത്തരം രാജീവ് ചന്ദ്രശേഖറിന്റെ പക്കല്‍ ഉണ്ടായിരുന്നു. “എനിക്ക് ആളുകളും എന്റെ കൂട്ടുകാരും ബന്ധുക്കളുമായി പലരും കേരളാ പൊലീസിലുണ്ട്. എനിക്ക് അങ്ങേയറ്റത്തെ ബഹുമാനവും കേരളാ പൊലീസിനോടുണ്ട്. കേരളാ പൊലീസിന്റെ പ്രൊഫഷണലിസത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ ബഹുമാനിക്കാത്തത് പൊളിറ്റിക്കല്‍ മാനേജേഴ്സ് ഓഫ് കേരളാ പൊലീസ്. അത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ” – ഈ ഉത്തരവും പത്രപ്രവര്‍ത്തകരില്‍ ചിലരെ ഞെട്ടിച്ചുകാണണം.
പിന്നീട് കേന്ദ്രമന്ത്രി വ്യത്യസ്തമായ ചില കാര്യങ്ങള്‍ വൈകാരികതയോടെ പറഞ്ഞു:”ഞാന്‍ ഒരു മലയാളിയാണ്. എന്റെ സംസ്ഥാനത്തിന്റെ മതമൗലികവാദവല്‍ക്കരണത്തില്‍ എനിക്ക് ആശങ്കയുണ്ട്. സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരാണ്. അവര്‍ തീര്‍ച്ചയായും മതമൗലികവാദത്തിന്റെ ഇരകളാണ്.ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിച്ചത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്. ഇത് തീര്‍ച്ചയായും കേരളത്തിന്റെ പ്രീണനരാഷ്‌ട്രീയമാണ്.” – രാജീവ് ചന്ദ്രശേഖര്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...