Connect with us

Hi, what are you looking for?

Exclusive

മാർട്ടിൻ നിസാരക്കാരനല്ല, ഇനി NSG ,NIA യും കളംനിറയും


കളമശേരി സ്ഫോടനം നടത്തിയതിന്റെ പിന്നിൽ റേഡിയോ ഫ്രീക്വൻസി-ആക്ടിവേറ്റഡ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങൾ ഉണ്ടായിരുന്നു എന്ന വിവരങ്ങൾ പുറത്ത്. ഐ ഇ ഡിയിൽ ഉപയോഗിക്കുന്ന ഒരു ടെക്നോളജി ആണിത്. ഇതുവഴിയാണ് ബോംബ് ഏത് സമയത് പൊട്ടണം എന്നതുൾപ്പെടെ ട്രിഗർ ചെയ്യുന്നത്.
സ്ഥലത്തെത്തിയ എൻഐഎയുടെയും എൻഎസ്ജിയുടെയും സംഘങ്ങൾ വിശദമായ ഫോറൻസിക് വിശകലനത്തിനായി ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിരുന്നു. പ്രത്യേകം പ്രത്യേകമായാണ്‌ ഈ 2 കേന്ദ്ര ഏജൻസികളും കളമശേരിയിൽ എത്തി സാമ്പിളുകൾ എടുത്തത്. 2 ഏജൻസികളും നിലവിൽ കേസ് അന്വേഷിക്കുന്നുണ്ട്.
യഹോവയുടെ സാക്ഷികളുടെ കൺ വൻഷനിൽ നടന്ന ഭീകരമായ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ ആണ്‌ വിവരങ്ങൾ ലഭ്യമാകുന്നത്. പ്രതിയായ ഡിമനിക് മാർട്ടിൻ ഉണ്ടാക്കിയത് പടക്കങ്ങൾ ഉണ്ടാക്കും വിധം ആയിരുന്നു ബോംബ് ഉണ്ടാക്കിയത്. 4 ബോംബുകൾ ഹാളിനുള്ളിൽ എത്തിച്ചിരുന്നു എന്നും അറിയുന്നു. ഇത് 4ഉം പൊട്ടുകയായിരുന്നു. നാല് ബോംബുകൾ റേഡിയോ ഫ്രീക്വൻസി-ആക്ടിവേറ്റഡ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളായിരുന്നു എന്ന് ഇപ്പോൾ ദില്ലിയിൽ നിന്നും ദേശീയ തലത്തിൽ ഉള്ള റിപോർട്ടുകളാണ്‌ വന്നിരിക്കുന്നത്.പടക്കങ്ങളിൽ ഉപയോഗിക്കുന്ന കുറഞ്ഞ ഗ്രേഡ് സ്‌ഫോടകവസ്തുക്കൾ നിറച്ചതും തീപിടിത്തം ഉണ്ടാക്കുന്നതിനായി അതിനടുത്തായി പെട്രോൾ പൗച്ചുകളും സ്ഥാപിച്ചിരുന്നു എന്നും റിപോർട്ടിൽ ഉണ്ട്. റേഡിയോ ഫ്രീക്വൻസി അധിഷ്‌ഠിത മെക്കാനിസം പ്രതി നടപ്പാക്കിയത് ഒരു പക്ഷേ മൊബൈൽ സിഗ്നൽ വഴിയായിരിക്കും എന്നും സംശയിക്കുന്നു.അതായത് മൊബൈൽ സിഗ്നൽ വഴി ബോംബുകളിൽ ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി അധിഷ്ടിത ടെക്നോളജി പ്രതി ഉപയോഗിച്ച് സ്ഫോടനം നടത്തി. ഒരു സ്ഫോടനം നടന്ന് കഴിഞ്ഞ് മറ്റ് ബോംബുകൾ ആദ്യ സ്ഫോടനത്തിന്റെ ഫരത്തിൽ ഒന്നിച്ച് സ്വയം പൊട്ടി തെറിച്ചു എന്നും റിപോർട്ടിൽ ഉണ്ട്.
ഇത് വ്യക്തമാക്കുന്നത് എങ്ങിനെ തീപിടുത്തം ഉണ്ടായി എന്നാണ്‌. ഇതിനേക്കാൾ വലിയ സ്ഫോടനം ഉണ്ടാകുമ്പോൾ പൊലും തീപിടുത്തം ഉണ്ടാകാറില്ല. കളമശേരിയിൽ സ്ഫോടന നാശത്തേക്കാൾ അധികമായി നാശം ഉണ്ടായത് തീപിടുത്തത്തിൽ നിന്നാണ്‌. മരിച്ചവരും പരിക്കേറ്റവരും എല്ലാം തീപ്ടുത്തത്തിൽ നിന്നാണ്‌.
കളമശേരി സ്ഫോടനം ഇത്ര ഭീകരമാക്കിയത് ബോംബുകൾക്ക് ഒപ്പം ഉണ്ടായിരുന്ന പെട്രോൾ കുപ്പികൾ ആയിരുന്നു എന്ന് ഇതോടെ വ്യക്തമാകുകയാണ്‌. നാശത്തിന്റെ ആഘാതം കൂട്ടാൻ ആയിരുന്നു ഇത്. സ്ഫോടനം നടക്കുമ്പോൾ അതിന്റെ നിയന്ത്രണം ഉണ്ടായിരുന്ന മൊബൈൽ ഉള്ള ആൾ അധികം ദൂരെ അല്ലാതെ ഉണ്ടായിരിക്കണം എന്നും കരുതുന്നു. സ്‌ഫോടനസമയത്ത് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് അധികം ദൂരെയായിരുന്നിരിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.ദൂരം 300-400 മീറ്ററിൽ കൂടാൻ സാധ്യതയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിന്നും പുറത്ത് വിട്ട ഒരു റിപോർട്ടിൽ പറയുന്നു.
അതായത് പടക്കങ്ങൾക്ക് സമാനമായ രീതിയിൽ ഉള്ള ബോംബുകൾ ചാക്ക് നൂലിൽ കുട്ടി ബാഗിലാക്കിയാണ്‌ എത്തിച്ചത്. ഈ​‍ ബാഗിൽ തന്നെ ഓരോ ലിറ്റർ പെട്രോൾ അടങ്ങിയ പ്ലാസ്റ്റിക് പൗച്ചുകൾ ഉണ്ടായിരുന്നു. 2,000-ലധികം ആളുകൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ കൺവെൻഷൻ സെന്ററിൽ തീപിടുത്തമുണ്ടാക്കാൻ, ഐഇഡികളും പെട്രോൾ പൗച്ചുകളും തുണികൊണ്ട് പൊതിഞ്ഞ ബോംബ് ബാഗ് ആളുകൾ ഇരിക്കുന്ന കസേരകൾക്ക് അടിയിലാണ്‌ പ്രതി വയ്ച്ചത്. നേരിട്ട് കൂടുതൽ ആളുകളുടെ മരണം ഉറപ്പാക്കാനുള്ള പ്രതിയുടെ ക്രൂരതയായിരുന്നു ഇത്.
തീയിൽ ഉരുകിപ്പോകുമെന്നതിനാൽ പ്ലാസ്റ്റിക് കസേരകൾ ഒഴിവാക്കിയെന്നും നാശനഷ്ടങ്ങളും നാശനഷ്ടങ്ങളും വർദ്ധിപ്പിക്കാൻ ഇരുമ്പ് കസേരകൾക്ക് അടിയിൽ വയ്ക്കാൻ ബോംബർ ശ്രദ്ധിച്ചു എന്നും പറയുന്നു.ഐഇഡികളുടെ സ്വഭാവവും ഘടനയും വിരൽ ചൂണ്ടുന്നത് ഒരു വിദഗ്ധ ബോംബ് നിർമ്മാതാവിനെയല്ല, മറിച്ച് നാടൻ പടക്കം ഉണ്ടാക്കും വിധമാണ്‌. നാടൻ പടക്കം റിപോട്ട് നിയന്ത്രിത വിധം പൊട്ടിക്കുന്ന രീതി നടപ്പാക്കുകയും അപ്പോൾ അതിനു സമീപം വയ്ക്കുന്ന പെട്രോൾ കുപ്പികൾ പൊട്ടി വൻ നാശം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. പ്രതി മാർട്ടിൽ ഇൻറർനെറ്റിൽ ലഭ്യമായ മാനുവലുകളിൽ നിന്ന് ഐഇഡികൾ എങ്ങനെ സംയോജിപ്പിക്കാമെന്ന് പഠിച്ചാണ്‌ ഇത് ചെയ്തത് എന്ന് പറയുന്നുണ്ട്.പോലീസിന് മുന്നിൽ കീഴടങ്ങിയ കേസിലെ പ്രധാന പ്രതിയുമായ ഡൊമിനിക് മാർട്ടിന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്നതായി ഇതുവരെയുള്ള കണ്ടെത്തലുകൾ സാധൂകരിക്കുകയാണ്‌.
സ്ഥലത്തെത്തിയ എൻഐഎയുടെയും എൻഎസ്ജിയുടെയും സംഘങ്ങൾ വിശദമായ ഫോറൻസിക് വിശകലനത്തിനായി ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു. റേഡിയോ നിയന്ത്രിത ഐഇഡി അതായത് ആർസിഐഇഡി ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. എൻ ഐ എയും.. എൻ എസ് ജിയും അവരുടെ കണ്ടെത്തലും ലാബ് റിപ്പോർട്ടുകളും ഉടൻ തന്നെ കേന്ദ്ര ആഭ്യന്തിര വകുപ്പുമായി പങ്കുവയ്ക്കുന്ന നിർണ്ണായകമായ മീറ്റീങ്ങ് നടക്കും. തുടർന്നായിരിക്കും അന്വേഷണത്തിന്റെ തുടർന്ന് നടപടികൾ കേന്ദ്ര ഏജൻസികൾ തീരുമാനിക്കുക. കേന്ദ്ര ആഭ്യന്തിര മന്ത്രി അമിത്ഷാ ആഭ്യന്തിറ്റ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ബ്രീഫിങ്ങുകൾ പരിശോധിച്ച ശേഷം അന്തിമ തീരുമാനം അന്വേഷണം സംബന്ധിച്ച് സ്വീകരിക്കും.
അതേസമയം സ്ഫോടനം നടന്ന സംഭവത്തിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാള്‍ക്കെതിരെ യുഎപിഎ. അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ കൊലപാതകം, വധശ്രമം, സ്‌ഫോടകവസ്തും ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണെന്ന നിഗമനത്തിലാണ് പോലീസ്. ബോംബ് സ്ഥാപിക്കുന്നതിനായി ഇയാൾ വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും സ്ഫോടനം നടത്തിയതിൻ്റെ തലേന്നുൾപ്പടെ രണ്ട് തവണ ഇയാൾ കൺവെൻഷൻ സെൻ്ററിലെത്തി സാഹചര്യങ്ങൾ മനസിലാക്കിയെന്നും പോലീസ് വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...