Connect with us

Hi, what are you looking for?

Exclusive

ചെന്നൈ തടാകത്തിൽചത്തുമലച്ചു കിടന്ന സത്യംകൂടുതൽ പറയിപ്പിക്കരുത് !! സുരേഷ് ഗോപിയെ അനുകൂലിച്ച് ജി ശക്തിധരനും

മക്കളുണ്ടാക്കാതെ ജീവിച്ചാലോ സഖാവെ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ വീണ്ടും സി പി എമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇക്കുറി വിഷയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ആരോപണം തന്നെ. അദ്ദേഹത്തിനെതിരെ ഇല്ലാക്കഥ മെനയുന്ന സി പി എമ്മിന്റെ ധാർഷ്ട്യത്തിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട് ശക്തിധരൻ. എന്റെ ആരുമല്ല സുരേഷ് ഗോപി; പക്ഷെ ഏഴകൾക്ക് ആരോ ആണ്‌ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ തലക്കെട്ട് തന്നെ. രാത്രിയോടെ വേദി ഒരുക്കിത്തന്ന മന്ത്രിമാരുടെയും രാഷ്ട്രീയ പുംഗവന്മാരുടെയും ചരിത്രം പഠിക്കണമെങ്കിൽ ചെന്നൈ നഗരത്തിലെ തടാകത്തിൽ 2010 ഫെബ്രുവരി 11 നു ചത്തുമലച്ചുകിടന്ന സ്ഫടികം പോലെ സംശുദ്ധമായ പൊതുജീവത്തിന്റെ ഉടമ ഡബ്ളു ആർ വരദരാജന്റെ ജീവിതകഥയിലേക്കു ഒന്ന് എത്തിനോക്കണം. എന്ന് പറയുന്നുണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ. ആ പോസ്റ്റ് വളരെ ഏറെ പ്രസക്തമാകുകയാണ് ഇന്നത്തെ സാഹചര്യത്തിൽ താരചിഹ്നത്തിൽ മത്സരിക്കുന്ന സുരേഷ്‌ഗോപിയെ തോൽപിക്കാൻ ഞാനുമുണ്ടാകും. പക്ഷെ അതിനുള്ള വഴി ഇതല്ല എന്നാണ് ശക്തിധരൻ പറയുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
എന്റെ ആരുമല്ല
സുരേഷ് ഗോപി; പക്ഷെ
ഏഴകൾക്ക് ആരോ ആണ്‌
സുരേഷ് ഗോപിയിൽ നിങ്ങളിലുള്ളതിനേക്കാൾ നന്മ ഉണ്ടോ എന്നെനിക്കറിയില്ല. അതെന്റെ അന്വേഷണ വിഷയമേയല്ല. മുമ്പും ആയിരുന്നിട്ടില്ല.ഇനിയും ആകില്ല. മറ്റൊന്നറിയാം .അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസ് നിയമകോടതി എന്താണ് എന്നുപോലും തുറന്നുനോക്കും മുൻപ് മിന്നൽ വേഗത്തിൽ സോഷ്യൽ മീഡിയയിൽ ആഢ്യത്വമുള്ളവർ വിധിയെഴുതികഴിഞ്ഞു. മാന്യത ചമഞ്ഞ ആ വിധിയെഴുത്തിനു തൂലിക എടുത്ത മിക്ക മാധ്യമ സിംഹങ്ങളുടെയും സിംഹികളുടെയും എഴുത്തുകാരികളുടെയും മനസ്സിൽ നന്മയുടെ കണികപോലുമുണ്ടാകില്ല . ഭൂമിയിൽ
ഇതുവരെയുള്ള ഹര്ജികളൊക്കെ സബൂറാക്കി കഴിഞ്ഞോ നിങ്ങൾ? ഇതിലും വലുത്‌ കണ്ടപ്പോൾ തൊണ്ടയിൽ കുരുവായിരുന്നുവല്ലോ . വീണ തായ്‌ക്കെണ്ടിയിൽ എന്നൊരു മന്ത്രി പത്നി ക്കെതിരായ ഹര്ജി ഈ കോടതിയിൽ എവിടെയെങ്കിലും കിടപ്പുണ്ടോ ? കേരളത്തിലെ ഖജനാവിലെ ദാരിദ്ര്യം നീക്കാൻ തന്തയും മോളും കൂടി കൊണ്ട് തള്ളുകയായിരുന്നല്ലോ!
ഒരു നടനെ കയ്യിൽ കിട്ടിയപ്പോൾ അര്മാദിച്ചു തുള്ളിച്ചാടിയപ്പോൾ ഓർക്കേണ്ടതായിരുന്നില്ലേ സഹോദരീ ഈ സമൂഹം ഉണർന്നുതന്നെ ഇരിപ്പുണ്ട് എന്ന്. അർധരാത്രിക്ക് സൂര്യനുദിച്ചപ്പോൾ കണ്ണിൽപെട്ടതല്ലല്ലോ ഈ നടന്ന വൈഭവത്തെ ?
ഒരു പകൽ മുഴുവൻ കാത്തിരുന്ന് ഈ നാടകത്തിനു രംഗവേദി ഒരുക്കുമ്പോൾ എന്തുസംഭവിച്ചു എന്ന് ആരും ചോദിക്കില്ല എന്ന് പ്രതീക്ഷിക്കരുത്. ?
രാത്രിയോടെ വേദി ഒരുക്കിത്തന്ന മന്ത്രിമാരുടെയും രാഷ്ട്രീയ പുംഗവന്മാരുടെയും ചരിത്രം പഠിക്കണമെങ്കിൽ ചെന്നൈ നഗരത്തിലെ തടാകത്തിൽ 2010 ഫെബ്രുവരി 11 നു ചത്തുമലച്ചുകിടന്ന സ്ഫടികം പോലെ സംശുദ്ധമായ പൊതുജീവത്തിന്റെ ഉടമ ഡബ്ളു ആർ വരദരാജന്റെ ജീവിതകഥയിലേക്കു ഒന്ന് എത്തിനോക്കണം.
നിങ്ങൾ കേട്ടിട്ടുണ്ടോ ആ പേര് ?നിങ്ങൾ കണ്ടിട്ടുണ്ടോ ചിരിമായാത്ത ഇരുത്തം വന്ന ആ വട്ടമുഖം? പഴയ റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ? സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായിരുന്ന വരദരാജൻ, തോഴരുടെ കൺകണ്ട ദൈവമായിരുന്നു.
അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ നിന്ന്‌ ഒരു മുതിർന്ന വനിതാ സഖാവിന്റെ ഫോണിൽ മൂന്നോ നാലോ സഭ്യമായ ഭാഷയിലെഴുതിയ വാട്ടസ് ആപ്പ് മെസ്സേജ്‌ എത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ നിഷ്ക്കളങ്കയായ സരസ്വതി കണ്ടെത്തി. അവരുടെ കുടുംബജീവിതത്തിൽ അസ്വാരസ്യം നാമ്പിട്ട സമയം ആയിരുന്നു അത്. .പാർട്ടിയിലെ ഉന്നത നേതാവ് വരദരാജന്റെ എതിർ ഗ്രൂപ്പു അത് മുതലാക്കി പാർട്ടി കേന്ദ്രകമ്മിറ്റിക്ക്‌ പരാതി അയച്ചു. ജനറൽസെക്രട്ടറി പ്രകാശ് കാരാട്ട് പാർട്ടി ‘കോടതി’യിൽ കേസ് എടുത്തു. വരദരാജൻ പാർട്ടിക്ക് മാപ്പപേക്ഷിച്ചു രണ്ടു കത്തു കൊടുത്തു. സൂചികൊണ്ട് എടുക്കാവുന്ന പ്രശ്‌നം ‘യന്ത്ര’മനുഷ്യനായ കാരാട്ട് തൂമ്പ കൊണ്ട്‌ എടുത്തു. 64 കാരനായ വരദരാജന്റെ കുടുംബം കലക്കി. കൊൽക്കത്തയിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ വരദരാജനെ പാർട്ടിയിൽ നിന്ന് പുറത്താക്കി .ഏറ്റവും ചെറിയ ശിക്ഷ! സ്നേഹമയിയായ വരദരാജൻ ആരാണെന്ന്‌ അറിയാത്ത മലയാളിയോട് ആ സ്നേഹത്തിടമ്പിനെക്കുറിച്ചു ഞാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അപമാനിതനായ വരദരാജൻ ചെന്നൈയിലെ തടാകത്തിൽ ചാടി ആത്മഹത്യചെയ്തു. അതേ കാരാട്ട് എങ്ങിനെയാണ് എം എം മണിയെന്ന കശ്മലനെ നെഞ്ചോട് ചേർത്തു പിടിച്ചു ലാളിക്കുന്നത് എന്ന് ചോദിക്കരുത്? ചെലവിന് കൊടുക്കുന്നത് ആരാണെന്ന് നോക്കിയാൽ മതി.
സുരേഷ് ഗോപി താമര ചിഹ്നത്തിൽ മത്സരിക്കുമ്പോൾ എങ്ങിനെയൊക്കെ തോൽപ്പിക്കാമോ അതൊക്കെ ചെയ്യണം .ഞാനും ഒപ്പമുണ്ട് .പക്ഷെ രാഷ്ട്രീയ പകതീർക്കാൻ ഏതെങ്കിലും പുഴയിൽ മുക്കി കൊല്ലരുത്‌. അശരണരായ ഒരു പാട് ഏഴകളുടെ കണ്ണീർ ഒപ്പുന്നവനെ,(അത് സത്യമാണെങ്കിൽ ) മാനിക്കണം. ഇരുതല മൂർച്ചയുള്ള വാളാണ്‌ ഇത് . പക്വമായി തന്നെ കൈകാര്യം ചെയ്യണം . നടൻ ധനാഢ്യനാണ് . ആരെയും വിലക്കെടുക്കാൻ പോന്ന സമ്പത്തുള്ളവൻ .പക്ഷെ അവന്റെ മാനവും വിലപ്പെട്ടതാണ് .നഷ്ടപ്പെട്ടതൊന്നും അയാൾക്ക്‌ തിരിച്ചുകൊടുക്കാൻ പറ്റില്ല. അതും വിലപ്പെട്ടതാണ്. എന്തുകൊണ്ട് ഒരു വശത്തെ മാനത്തിനു മാത്രം മൂല്യം കല്പിക്കുന്നുവെന്നു ചോദിക്കാം . അത് ശരിയാണ് .പക്ഷെ കൺ മുന്നിൽ കണ്ടത് ഒരു കടങ്കഥയായി കരുതണമെന്നും മറ്റേതു ഉപ്പുതൊടാതെ വിഴുങ്ങണമെന്നും പറഞ്ഞാൽ ബുദ്ധിമുട്ടാണ്‌ .എനിക്ക്‌ അത്രയും മാർക്ക് കുറച്ചുമതി. നിങ്ങൾക്കാണ് വിജയമെങ്കിൽ .ഞാൻ തോറ്റ് തരാം .”Truth is a truth ,even if no one believes it ;a lie is a lie even if everyone believes it” .ആരോപണം ഉന്നയിച്ച മാധ്യമപ്രവത്തകയെ ആദരിക്കുന്നു. ഇത് സുരേഷ് ഗോപി ക്കും എല്ലാ celebritti കൾക്കും പാഠമാകട്ടെ .ഒരു കുടുംബം മുഴുവൻ കമ്മ്യുണിസ്റ്റ് ആയിരിക്കുക എന്നത് ഈ കാലഘട്ടത്തിൽ മഹത്തരമാണ്‌ .ഇനി എന്തുണ്ട് ബാക്കി എന്ന് ഒരാൾ ചോദിക്കുമ്പോൾ നമുക്ക് നെഞ്ചകം ചൂണ്ടി പറയാൻ കഴിയണം ഇതാ ഇവിടെ ഇരിപ്പുണ്ട് സത്യം എന്ന്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...