Connect with us

Hi, what are you looking for?

Exclusive

കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്

30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്. മൂന്നു സംസ്ഥാനങ്ങളിലായാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയത്. ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ആറ് വർഷത്തോളം നീണ്ട കുറ്റകൃത്യങ്ങൾക്കും എട്ടു വർഷത്തോളം നീണ്ട വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച ഡൽഹി കോടതി ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്. കൊലപാതകത്തിനും ബലാത്സംഗത്തിനും പുറമെ ഇയാൾ ശവരതിയും നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. 2008 മുതൽ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദർ കുമാർ എന്നയാൾക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്.
ഉത്തർ പ്രദേശിലെ കസ്ഗഞ്ജിൽ നിന്ന് 2008ൽ ഡൽഹിയിലേക്കെത്തിയ ആളാണ് രവീന്ദർ. തൊഴിൽ തേടിയായിരുന്നു ഇയാൾ ഡൽഹിയിലെത്തിയത്. ഡൽഹിയിൽ കൂലിപ്പണിയായിരുന്നു ഇയാളുടെ തൊഴിൽ.
ഡൽഹിയിലെത്തിയതിനു പിന്നാലെ മയക്കുമരുന്നിന് അടിമയായ ഇയാൾ പോൺ സിനിമകൾക്കും അടിമപ്പെട്ടു. 2008ൽ, പതിനെട്ടാം വയസിലാണ് രവീന്ദർ ഈ ക്രൂര കൃത്യങ്ങൾക്ക് തുടക്കമിടുന്നത്. ഇയാൾ പോൺ സിനിമകൾ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു പതിവ്. പണികഴിഞ്ഞെത്തിയാൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കും. ലഹരി തലയ്ക്ക് പിടിക്കുന്നതോടെ ഇയാൾ തൻ്റെ മുറിയിൽ അർദ്ധരാത്രി വരെ കിടന്നുറങ്ങും. അർദ്ധരാത്രിയിൽ ഉറക്കത്തിൽ നിന്ന് ഉണർന്നതിനു ശേഷമാണ് ഇയാൾ കുട്ടികളെ തേടിയിറങ്ങുന്നത്.
ചേരികളും കെട്ടിട നിർമാണ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇയാൾ ഇരയെ തേടുക. ഇങ്ങനെ 40 കിലോമീറ്റർ വരെ ഇയാൾ യാത്ര ചെയ്തിട്ടുണ്ട്. 10 രൂപ നോട്ടുകളും ചോക്കലേറ്റുകളും കൊണ്ട് കുട്ടികളെ വശീകരിച്ച ശേഷം ഒറ്റപ്പെട്ട ഏതെങ്കിലും ഇടത്തേക്ക് കൊണ്ടുപോകും. എന്നിട്ടാണ് കൃത്യം നടത്തുക. ഇയാൾ ബലാത്സംഗം ചെയ്തുകൊന്ന കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 6 വയസുകാരിയും ഏറ്റവും പ്രായം കൂടിയ ആൾ 12 വയസുകാരിയുമായിരുന്നു. തന്നെ ഇരകൾ തിരിച്ചറിയുമോ എന്ന് ഭയന്നാണ് ഇയാൾ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഒരിക്കൽ കൃത്യം നടത്തിയ ഇടത്ത് പിന്നീടൊരിക്കലും ഇയാൾ പോകുമായിരുന്നില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...