Connect with us

Hi, what are you looking for?

Business

ലോകകപ്പ് ഫുട്ബാള്‍: കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കും കാഴ്ചകള്‍

ദോഹ: ലോകകപ്പിനായി ഖത്തറിലെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് ഫുട്ബാളിനൊപ്പം വർണ്ണപ്പകിട്ടാർന്ന പരിപാടികളും മറ്റിതര കാഴ്ചകളും.

ലോകകപ്പിന് 90ല്‍ താഴെ ദിനങ്ങള്‍ മാത്രം അവശേഷിക്കെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കുന്നതെന്ന് ഖത്തര്‍ ടൂറിസം വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത് . ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം സജീവമാകുബോള്‍ സന്ദര്‍ശകര്‍ക്ക് ഒഴിവ് വേളകള്‍ ആസ്വദിക്കാനും ആനന്ദകരമാക്കാനും വ്യത്യസ്തമായ അവസരങ്ങളാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതു വെസ്റ്റ് ബേയിലെ ബി12 ബീച്ച്‌ ക്ലബ് ദോഹ . രാജ്യത്തെതന്നെ ഏറ്റവും മുന്തിയ ബീച്ച്‌ ക്ലബുകളിലൊന്നായ ഇവിടത്തെ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ റസ്റ്റാറന്‍റുകളാണ് ഏറെ ആകര്‍ഷണം. യുവാക്കളെ കേന്ദ്രീകരിച്ചുള്ള അല്‍ സിദ്റാല്‍ ബീച്ചും സന്ദര്‍ശകരാല്‍ നിറയും. സൂര്യോദയം മുതല്‍ അസ്തമയംവരെ രുചി വൈവിധ്യങ്ങളുടെ കിയോസ്കുകള്‍ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കും. വെസ്റ്റ് ബേയില്‍ തന്നെയാണ് അല്‍ സിദ്റാല്‍ ബീച്ചും സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 15ന് തുറക്കുന്ന ബീച്ച്‌ ക്ലബുകള്‍ 2023 മാര്‍ച്ച്‌ 31വരെ പ്രവര്‍ത്തിക്കും.

മുഴുവന്‍ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ വിധത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന അല്‍ മഹാ ഐലന്‍ഡിലെ അമ്ബതിലധികം ഗെയിമുകളും റൈഡുകളും മറ്റൊരാകര്‍ഷണമാണ്. ലുസൈല്‍ വിന്‍റര്‍ വണ്ടര്‍ലാന്‍ഡും ഐ.എം.ജി തീം പാര്‍ക്കുമാണ് ഇവിടെയുള്ളത്. പ്രാദേശിക, അന്താരാഷ്ട്ര കലാ, സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ ഇന്‍ മോ ഷന്‍ നവംബര്‍ അഞ്ച് മുതല്‍ 18 വരെ പൊതു സ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും ആവേശലഹരി നിറക്കും. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 18 ലോകകപ്പ് കലാശപ്പോരാട്ടം വരെ കോര്‍ണിഷ് ഉത്സവവേദിയായി മാറുന്നതോടെ കളി മാറും. ലോകകപ്പ് വേദികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന സ്ഥലം കൂടിയാണ് ആറ് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കോര്‍ണിഷ്.

നവംബര്‍ 17 മുതല്‍ ഡിസംബര്‍ 18 വരെ അല്‍ ബിദ്ദ പാര്‍ക്കില്‍ ഫിഫ ഫാന്‍ ഫെസ്റ്റിവലുണ്ടാകും. നിരവധി സംസ്കാരങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും കലാ, സംഗീത, വിനോദ പരിപാടികളുടെയും സംഗമവേദി കൂടിയാണ് ഫാന്‍ ഫെസ്റ്റിവല്‍. നഗരത്തിരക്കുകളില്‍ നിന്നും മാറി ഒഴിവുവേളകള്‍ ആസ്വദിക്കാന്‍ അല്‍ ദഖീറ, സീലൈന്‍, അല്‍ ഖലായില്‍, അല്‍ വക്റ സൂഖ്, എന്നിവിടങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘാടകര്‍ ഒരുക്കുന്നത്. അല്‍ വക്റയില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ എം.ഡി.എല്‍ ബീസ്റ്റ് നയിക്കുന്ന അറാവിയ സംഗീത പരിപാടി അരങ്ങേറും. അതേസമയം, നവംബര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെ ലുസൈല്‍ ബൗലെവാര്‍ഡും സന്ദര്‍ശകര്‍ക്കായി അണിഞ്ഞൊരുങ്ങും. ലുസൈല്‍ മെട്രോ സ്റ്റേഷനും സ്റ്റേഡിയത്തിനും സമീപത്താണ് ബൗലെവാര്‍ഡ്.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെ സ്റ്റേഡിയം 974ന് സമീപത്തെ 974 ബീച്ച്‌ ക്ലബും പ്രവര്‍ത്തിക്കും. വെസ്റ്റ് ബേ സ്കൈ ലൈനാണ് ഇവിടെനിന്നുള്ള ആകര്‍ഷണം. റാസ് അബൂ ഫുന്‍താസില്‍ നവംബര്‍ 21 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന അര്‍കാഡിയ സ്പെക്ടാകുലര്‍ നടക്കും. എല്ലാ വര്‍ഷവും ദേശീയ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ദര്‍ബ് അല്‍ സായ് പരിപാടികള്‍ ഇത്തവണ സ്ഥിരംവേദിയായ ഉംസലാല്‍ മുഹമ്മദില്‍ തുടങ്ങും. ഡിസംബര്‍ 12 മുതല്‍ 20 വരെ നടക്കുന്ന ദര്‍ബ് അല്‍ സായ് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും. ഡിസംബര്‍ 16ന് 974 സ്റ്റേഡിയത്തില്‍ സംഗീത േപ്രമികളെ കാത്തിരിക്കുന്ന സി.ആര്‍ റണ്‍വേയുടെ ഖത്തര്‍ ഫാഷന്‍ യുനൈറ്റഡും നടക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...