കൊച്ചി: നൂറിലേറെ രാജ്യങ്ങളില്‍ വിജയക്കൊടി പാറിച്ചശേഷം ഇന്ത്യയിലെത്തിയ ടൊയോട്ട ഹൈലക്സിന്റെ വില പ്രഖ്യാപിച്ചു. 4 x4 ഡ്രൈവ് ട്രെയിനുകളുമായി, ഓഫ്-റോഡിംഗിന് പുത്തന്‍മാനം നല്‍കുന്ന പിക്കപ്പ് ഹൈലക്സിന് 33.99 ലക്ഷം രൂപയാണ് പ്രാരംഭവില.

4×4 എം.ടി സ്റ്റാന്‍ഡേര്‍ഡിന്റെ എക്സ്ഷോറൂം വിലയാണിത്. 4×4 എം.ടി ഹൈ വേരിയന്റിന് 35.80 ലക്ഷം രൂപയും 4×4 ഓട്ടോമാറ്റിക് ഹൈ വേരിയന്റിന് 36.80 ലക്ഷം രൂപയുമാണ് വില. 204 എച്ച്.പി കരുത്തും 500 എന്‍.എം ടോര്‍ക്കുമുള്ളതാണ് എ.ടി വേരിയന്റുകള്‍. 204 എച്ച്.പി കരുത്തും 420 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എം.ടി പതിപ്പുകള്‍.

180 രാജ്യങ്ങളിലായി രണ്ടുകോടിയോളം ഉപഭോക്താക്കളെ സ്വന്തമാക്കിയ ഹൈലക്സ്,അഞ്ചു പതിറ്റാണ്ടിനിടെ എട്ടുതലമുറകളിലൂടെ കടന്നുപോയ ശേഷമാണ് ഇന്ത്യന്‍ മണ്ണിലെത്തുന്നത്.
ഹൈലക്സ് ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിലാകും ഈ ലൈഫ്-സ്റ്റൈല്‍ യൂട്ടിലിറ്റി വാഹനം ലഭിക്കും.